InterviewsLatest NewsNEWS

ഡെഡിക്കേഷന്‍ കൊണ്ടു തന്നെയാണ് ഇത്രയും നല്ല ഫലം കിട്ടിയത്: ചിമ്പുവിനെ കുറിച്ച് യോഗ മാസ്റ്റർ

സിനിമകൾക്കു വേണ്ടിയും കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടിയുമൊക്കെ മേയ്ക്ക് ഓവർ നടത്തി അമ്പരപ്പിച്ച നിരവധി താരങ്ങൾ നമുക്കുണ്ട്. നടൻ ചിമ്പുവും ഡെഡിക്കേഷൻ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ്. പുതിയ ചിത്രത്തിന് വേണ്ടി ചിമ്പു നടത്തിയ മേയ്ക്ക് ഓവർ ആരാധകരെ ഞെട്ടിച്ചിരുന്നു. ചിമ്പുവിന്റെ ഈ മേയ്ക്ക് ഓവറിന്‌ പിന്നിലുള്ളത് ഒരു മലയാളിയാണ്. യോഗ പരിശീലകനായ തിരുവനന്തപുരം വട്ടപ്പാര സ്വദേശി രജികുമാറായിരുന്നു 33 കിലോ കുറയ്ക്കാന്‍ ചിമ്പുവിനെ സഹായിച്ചത്. ഒരു മാസത്തോളം രജി ചിമ്പുവിനെ യോഗ പിശീലിപ്പിച്ചു. ഇപ്പോഴിതാ ചിമ്പുവിനെ പരിശീലിപ്പിച്ചതിനെ കുറിച്ച് രജികുമാര്‍ മനസ് തുറന്നിരിക്കുകയാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ.

രജികുമാറിന്റെ വാക്കുകൾ :

തന്റെ വിദ്യാര്‍ഥി ആയിരുന്ന അശ്വതി ആയിരുന്നു നടന്‍ ചിമ്പുവിന്റെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഓര്‍ഗനൈസ് ചെയ്തു കൊണ്ടിരുന്നത്. അശ്വതി വഴിയായിരുന്നു ആ റഫറന്‍സ് തന്നിലേക്ക് എത്തിയത്. കേട്ടപ്പോള്‍ ആദ്യം ഒരു ഞെട്ടലായിരുന്നു. ഇതിനു മുന്‍പ് ഒന്നു രണ്ടു സെലിബ്രിറ്റികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു താരത്തെ യോഗ പരിശീലിപ്പിക്കുക എന്നത് എക്‌സൈറ്റ്‌മെന്റ് നല്‍കുന്നതായിരുന്നു. പിന്നാലെ ചിമ്പുവിനെ നേരിട്ട് കാണാന്‍ സമയം ലഭിച്ചു. താജ് ഹോട്ടലില്‍ വച്ചാണ് നേരിട്ടു കണ്ടത്. വലിയ താരമായതു കൊണ്ടു തന്നെ എങ്ങനെയായിരിക്കും എന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി ചിമ്പു വളരെ വിനയാന്വിതനായ ഒരു മനുഷ്യനാണെന്ന്. മാത്രവുമല്ല എന്താണു വേണ്ടതെന്ന കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനു വേണ്ടി എന്തൊക്കെയാണോ ചെയ്യേണ്ടത്, അതെല്ലാം പരിശീലിപ്പിച്ചോളാനും ചിമ്പു പറഞ്ഞിരുന്നു.

ചിമ്പുവിന് വേണ്ടിയിരുന്നത് മൂന്ന് കാര്യങ്ങളായിരുന്നു. എനര്‍ജി ലെവല്‍ കൂട്ടുക, ഫാറ്റ് ബേണിങ്, ഫ്‌ലക്‌സിബിലിറ്റി ഈ മൂന്നു കാര്യങ്ങള്‍ ലഭിക്കണമെന്നാണ് ചിമ്പു പറഞ്ഞത്. ഫാറ്റ് ബേണിങ്ങിനു കഠിനമായ വര്‍ക്ക് ചെയ്യേണ്ടി വരും. ഒന്നു രണ്ടു ക്ലാസ് കഴിഞ്ഞതോടെ സൂര്യനമസ്‌കാരം ആരംഭിച്ചു. അത് എത്ര തവണ ചെയ്യാനും അദ്ദഹേം തയാറായിരുന്നു. ആ ഡെഡിക്കേഷന്‍ കൊണ്ടു തന്നെയാണ് ഇത്രയും നല്ല ഫലം കിട്ടിയത്. യോഗ പരിശീലനത്തിനായി ഞാന്‍ എത്തുന്നതിനു മുന്നേ അദ്ദേഹം തയാറായിരിക്കും. താജിലായിരുന്നു ആദ്യത്തെ ഏഴുദിവസത്തെ പ്രാക്ടീസ്. അതിനു ശേഷം വിഴിഞ്ഞത്ത് നിരാമയ റിസോര്‍ട്ടിലേക്കു മാറുകയായിരുന്നു.

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഫീസ് മാത്രമല്ല എന്റെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും വളരെ വിലകൂടിയ വസ്ത്രങ്ങളും ഫ്രൂട്ട്‌സും ചോക്കളേറ്റുമൊക്കെ തന്നിട്ടാണ് അദ്ദേഹം പോയത്. ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെയാണോ എന്നു തോന്നിപ്പോയി. വളരെയധികം ബഹുമാനത്തോടെയാണ് ചിമ്പു പെരുമാറിയത്. തന്നെ സാര്‍ എന്നും മാസ്റ്റര്‍ എന്നുമാണ് വിളിച്ചിരുന്നത്. ചില കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ അപകടകരമാണ് എന്നു പറഞ്ഞാലും സാര്‍ പറഞ്ഞു തന്നോളൂ എത്ര അപകടമാണെങ്കിലും ഞാന്‍ ചെയ്‌തോളാം എന്നു പറഞ്ഞു ചെയ്യും. ആ സമര്‍പ്പണം തന്നെയാണ് ഇത്ര പെട്ടെന്ന് ഗംഭീര മേക്കോവറിലേക്കു നയിച്ചത്. വീണ്ടും കാണാം എന്നുപറഞ്ഞാണ് പോയത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button