
തെന്നിന്ത്യൻ സിനിമയിലെ സുപരിചിത മുഖമാണ് ജോൺ കോക്കൻ. ജൂനിയർ ആർട്ടിസ്റ്റായി എത്തിയ നടൻ കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. അടുത്തിടയിൽ പുറത്തിറങ്ങിയ ആര്യ നായകനായെത്തിയ തമിഴ് ചിത്രം സാർപട്ടെ പരമ്പരൈയിലൂടെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്ത ജോൺ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ കെജിഎഫ് രണ്ടാം ഭാഗത്തിലും താരം അഭിനയിക്കുന്നുണ്ട്. കെജിഎഫ് സിനിമയുടെ അനുഭവങ്ങളും, സിനിമയിൽ ഡബ്ബ് ചെയ്യുന്നതിനെ പറ്റിയുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് ജോൺ കൊക്കൻ.
ജോണിന്റെ വാക്കുകൾ :
‘എനിക്ക് എന്റെ ശബ്ദത്തിൽ സിനിമകൾ ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മലയാളത്തിൽ അഭിനയിക്കുന്ന സിനിമകളിൽ ഡബ്ബ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അവർ പറയും എന്റെ മലയാളം കൊള്ളില്ലെന്ന്. ശേഷം കന്നടയിൽ ചെല്ലുമ്പോൾ അവരും പറയും ‘പറയുന്ന രീതി ശരിയല്ല വേണ്ടെ’ന്ന്. തെലുങ്കിൽ ചെന്നപ്പോഴും അവർ സമ്മതിച്ചില്ല.
പിന്നെ തമിഴിൽ ചെന്നപ്പോൾ അവർക്ക് എന്നോട് അലിവ് തോന്നി. അവർ എന്നോട് പറഞ്ഞു എന്റെ ശബ്ദം കൊള്ളാം അതുകൊണ്ട് ഡബ്ബ് ചെയ്തോളാൻ പറഞ്ഞു. സാർപട്ട പരമ്പരയിൽ ഞാനല്ല ചെയ്തത്. റൗഡി ബേബി മുതൽ ഞാൻ ചെയ്യുന്നുണ്ട്. ഇനിയങ്ങോട്ട് എല്ലാ കഥാപാത്രങ്ങൾക്കും ചെയ്യണമെന്നാണ് ആഗ്രഹം. നമ്മൾ തന്നെ ഡബ്ബ് ചെയ്താലെ കഥാപാത്രത്തിന് പൂർണത തോന്നൂ.
കെജിഎഫ് നല്ല സിനിമാ അനുഭവം ആയിരുന്നു. സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചു. അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ പോസിറ്റീവ് എനർജിയാണ്. അസുഖം ബാധിച്ചിരുന്ന സമയത്താണ് അദ്ദേഹം കെജിഎഫിൽ അഭിനയിച്ചത്. അത്രത്തോളം വയ്യാതിരുന്നിട്ടും അദ്ദേഹം വന്ന് ജോലി കൃത്യമായി തീർത്തു.’
Post Your Comments