Latest NewsNEWSTV Shows

ഇത് ശരിയാകുമോ എന്നു പിന്നീടും പലവട്ടം ആലോചിച്ചിട്ടുണ്ട്, ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തി: ദേവിക നമ്പ്യാർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ദേവിക നമ്പ്യാരും ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിജയ് മാധവനും തമ്മിലുള്ള വിവാഹം ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു. ഗുരുവായൂര്‍ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു കല്യാണം നടന്നത്. ഇപ്പോഴിത ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തില്‍ എത്തി ചേര്‍ന്നതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് ദേവികയും വിജയ് മാധവും ജഗദീഷ് അവതാരകനായി എത്തുന്ന ‘പടം തരും പണം’ എന്ന ഷോയില്‍ അതിഥികളായി എത്തിയപ്പോൾ.

ദേവികയുടെ വാക്കുകൾ :

2012ല്‍ ആണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഓരോ രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍ കണാറുണ്ടായിരുന്നു. പക്ഷെ കല്യാണ കഴിക്കാം എന്ന ചിന്ത വരുന്നത് 2021 ല്‍ ആണ്. 9 വര്‍ഷം പരിചയമുണ്ടെങ്കിലും അത്ര വലിയ സുഹൃത്തുക്കള്‍ ആയിരുന്നില്ല. എന്നും വിളിക്കുകയും കാണുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ ആയിരുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോഴാള്‍ ഫോണ്‍വിളിക്കും. അങ്ങനെയുള്ള അടുപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തങ്ങള്‍ അടുത്ത ബന്ധുക്കളാണ്.

പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വിജയിനെ പരിചയപ്പെടുന്നത്. ഒരു ദിവസം സീരിയലിന്റെ നിര്‍മ്മാതാവ് സുധീപ് കാരാട്ട് തന്നെ വിളിച്ചു. പ്രണയദിന സ്‌പെഷ്യലായി ഒരു വീഡിയോ ആല്‍ബം ചെയ്യുന്ന കാര്യം പറയാനായിട്ടായിരുന്നു. തനിക്ക് മ്യൂസിക്കിനോട് താല്‍പര്യമുള്ള കാര്യം അദ്ദേഹത്തിന് നേരത്തെ അറിയാം. പാട്ട് പാടാനായി അദ്ദേഹത്തിന്റെ വില്ലയില്‍ ചെന്നപ്പോഴാണ് ആദ്യമായി വിജയിയെ കാണുന്നത്. ആദ്യം പാട്ട് പറഞ്ഞു തന്നു. രണ്ട് ദിവസം കഴിഞ്ഞ് അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്നൊന്നും തന്നെ മൈന്റ് പോലും ചെയ്തിരുന്നില്ല. ഇത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് തന്നെ വിജയ് വിളിക്കുന്നത്. 2012 ല്‍ ആയിരുന്നു ഈ ആല്‍ബം നടക്കുന്നത്.

എന്റെ വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ല എന്നു തോന്നുന്ന ആളെക്കുറിച്ച് ഞാന്‍ മാഷിനോട് പറഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിപ്പിക്കാറുണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒന്നും ശരിയായില്ല. ഞങ്ങള്‍ തിരുവനന്തപുരത്തു പോകുമ്പോള്‍ മാഷിന്റെ വീട് സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ അമ്മയും അനുജത്തിയുമായി നല്ല അടുപ്പമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ‘നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കുന്നത്’ എന്ന ചോദ്യം ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നുണ്ടാകുന്നത്. പക്ഷേ ഞങ്ങള്‍ അതേക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ പറ്റില്ല എന്നാണ് മറുപടി പറഞ്ഞത്. അതിനു ശേഷവും വീണ്ടും പല ആലോചനകള്‍ വന്നു. യാതൊരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നതിലും നല്ലതല്ലേ പരസ്പരം നന്നായി അറിയുന്ന ഞങ്ങള്‍ തമ്മില്‍ വിവാഹിതരാകുന്നത് എന്ന ചിന്ത ആയിടെയാണ് ഉണ്ടാകുന്നത്. ഇത് ശരിയാകുമോ എന്നു പിന്നീടും പലവട്ടം ആലോചിച്ചിട്ടുണ്ട്. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തി.’

 

shortlink

Related Articles

Post Your Comments


Back to top button