
ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപത്തില്‍ എക്സ്പ്രസ് വേയില്‍ നടന്ന വാഹനാപകടത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദു മരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ദീപ് സിദ്ദു കൊടി ഉയര്‍ത്തിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഡല്‍ഹിയില്‍നിന്ന് ഭട്ടിന്‍ഡയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിലാണ് ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക ഉയര്‍ത്തിയത്. ദീപുവിന്‍റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്ന് അന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.
Post Your Comments