തന്റെ വീട്ടിൽ നടന്‍ ഇന്ദ്രന്‍സും മകന്‍ മഹീന്ദ്രനും നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ഡോ. ബിജു. വീടു പണി നടക്കുന്ന സമയത്ത് വീട്ടില്‍ എത്തി അവർ നൽകിയ അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചാണ് ബിജു ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ഡോ. ബിജുവിന്‍റെ കുറിപ്പ്
അപ്രതീക്ഷിത അതിഥി
‘അപ്രതീക്ഷിതമായി ഇന്ദ്രൻസേട്ടനും മകൻ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി. വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ് . ഇന്നിപ്പോൾ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി. വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു . അവിടെ ഉണ്ടായിരുന്ന ജോലിക്കാർക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു. വലിയ സന്തോഷം ഉള്ള ഒരു ദിവസം . വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ്. കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാൻ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിർബന്ധപൂർവം കയ്യിൽ വെച്ച് തന്നു. ….ഈ സ്നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക ..’
Post Your Comments