മുംബൈ: ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ലഹിരിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തിരുന്നു. ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായി.
ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി… തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ബപ്പിയുടെ അവസാനത്തെ ബോളിവുഡ് പാട്ട് 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു.
ഡിസ്‌കൊ സംഗീതത്തിന് പ്രശസ്തികേട്ട ബപ്പി ലഹിരി ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മലയാളത്തില്‍ ‘ഗുഡ്ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാല് തവണ ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബപ്പിയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം തന്നെ അദ്ദേഹം രോഗമുക്തി നേടിയിരുന്നു.
Leave a Comment