നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് നടന്‍ വിക്രാന്ത് മാസെ വിവാഹിതനായി. ശീതള്‍ താക്കൂറാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് മുംബൈയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. വിക്രാന്തും ശീതളും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രെജിസ്റ്റര്‍ വിവാഹമാണ് തിരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
2019 ല്‍ വിക്രാന്തും ശീതളിന്റേയും വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് അന്നും ക്ഷണമുണ്ടായിരുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു താരം വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവയ്ക്കുന്നത്.
2007ല്‍ ‘ധൂം ലൂട്ടേര’ എന്ന സിനിമയിലൂടെയാണ് വിക്രാന്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ‘ഹാഫ് ഗേള്‍ഫ്രണ്ട്’, ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’, ‘ഹസീന്‍ ദില്‍റുബ’ തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ലവ് ഹോസ്റ്റല്‍’ ആണ് വിക്രാന്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ദേവാംഗ് ബവ്‌സറിന്റെ ‘ബ്ലാക്കൗട്ട്’, സന്തോഷ് ശിവന്റെ ‘മുംബൈക്കര്‍’, പവന്‍ കിര്‍പലാനിയുടെ ‘ഗ്യാസ് ലൈറ്റ്’ എന്നിവയാണ് വിക്രാന്തിന്റെ മറ്റ് പുതിയ പ്രോജക്ടുകള്‍.
നടിയായ ശീതള്‍ സിനിമകളും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ‘ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍’ എന്ന സീരീസിന്റെ ആദ്യ സീസണില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രണയത്തിലാവുന്നത്.
Post Your Comments