GeneralLatest NewsNEWS

ഇത്തരം ഒരു നെറികേട് സ്വന്തം ഭാര്യയോട് ചെയ്യുമ്പോള്‍ മിണ്ടാതെ വായ് മൂടി ഇരിക്കാന്‍ സാധിക്കില്ല: ശരത്ത്‌

സുന്ദരി എന്ന സീരിയലില്‍ നിന്നും യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ പുറത്താക്കിയതായി നടി അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോള് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലിയും ഭര്‍ത്താവും സീരിയലിന്റെ സഹ സംവിധായകനും കൂടിയായ ശരത്തും. തങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി മൂന്ന് ലക്ഷത്തിലധികം രൂപ തരാനുണ്ടെന്നും ഒരാഴ്ച്ച കൂടി നോക്കിയിട്ട് ഫലമൊന്നുമുണ്ടായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് എന്നാണ് അഭിഭാഷകന്‍ കൂടെയായ ശരത്ത് നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്.

ശരത്തിന്റെ വാക്കുകൾ :

സീരിയലില്‍ നിന്ന് പുറത്താക്കിയതില്‍ പ്രശ്നമില്ല. കാരണം പറയാതെ പുറത്താക്കിയതും നാലു മാസം താന്‍ കഷ്ടപ്പെട്ട് ജോലി ചെയ്തതിന്റെ കൂലി തരാത്തതുമാണ് പ്രശ്നം. നിര്‍മ്മാതാവ് മാറിയത് കാരണം ആരോട് പോയി ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ്. പുതിയ നിര്‍മ്മാതാവ് വരുമ്പോള്‍ പഴയ സെറ്റില്‍മെന്റ് എല്ലാം ക്ലിയര്‍ ചെയ്യണം.

അങ്ങനെ ക്ലിയര്‍ ചെയ്യേണ്ട ലിസ്റ്റില്‍ പോലും തങ്ങളുടെ പേരില്ല. സീരിയലില്‍ തുടക്കകാരിയായത് കൊണ്ടാണ് തന്നെ ഇത്തരത്തില്‍ ട്രീറ്റ് ചെയ്തത്. എന്നാല്‍ ഭര്‍ത്താവ് ശരത്ത് വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ ഉള്ള ആളാണ്. ഒരാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം ആയില്ല എങ്കില്‍ നിയമപരമായി നേരിടും

എന്തിനും പെട്ടന്ന് പ്രതികരിക്കുന്നവന്‍ എന്നൊരു ചീത്തപ്പേര് തനിക്ക് ഇന്‍ഡസ്ട്രിയിലുണ്ട്. പക്ഷെ ഇത്തരം ഒരു നെറികേട് അതും സ്വന്തം ഭാര്യയോട് ചെയ്യുമ്പോള്‍ മിണ്ടാതെ വായ് മൂടി ഇരിക്കാന്‍ സാധിക്കില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് കൃത്യമായി അറിയാം. അതിന്റെ തെളിവുകളും കൈയ്യിലുണ്ട്.

ഈ അഭിമുഖത്തില്‍ അത് പറയാം എന്നാണ് കരുതിയത്. പക്ഷെ സെറ്റില്‍മെന്റ് ചെയ്യാം എന്ന് അവര്‍ പറഞ്ഞത് കാരണം തല്‍ക്കാലം പറയുന്നില്ല. ഇതുവരെ അതിന്റെ നീക്ക് പോക്ക് ഒന്നും ആയിട്ടില്ല. ഒരാഴ്ച കൂടെ കാക്കും. ഇല്ലെങ്കില്‍ പ്രസ് മീറ്റ് നടത്തും. ഇതിന്റെ പേരില്‍ തന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കിയാലും പ്രശ്നമില്ല. എന്തായാലും മിണ്ടാതിരിക്കാന്‍ കഴിയില്ല. ഇതു പോലൊരു നെറികേട് ഇനി നടക്കാന്‍ പാടില്ല. ഒരുപാട് നല്ല നിര്‍മ്മാതാക്കളുണ്ട്. പക്ഷെ ചിലര്‍ വെറും എച്ചിത്തരം ആണ്. സുന്ദരി സീരിയലില്‍ തന്നെ പ്രതിഫലം കൊടുക്കാതെ പണിയെടുക്കുന്ന പല ആര്‍ട്ടിസ്റ്റുകളും ഉണ്ട്. അവരൊക്കെ ആത്മഹത്യയുടെ വക്കിലാണ്. നിര്‍മാതാക്കളോട് ചോദിച്ചാല്‍ പറയും ചാനല്‍ തരണം എന്ന്. ചാനലുകാരോട് ചോദിച്ചാല്‍ പറയും നിര്‍മാതാവിനോട് ചോദിക്ക് എന്ന്. ഇതിനൊരു അവസാനം വേണ്ടേ. അതുകൊണ്ട് പ്രതികരിക്കും.’

 

shortlink

Post Your Comments


Back to top button