GeneralLatest NewsMollywoodNEWS

ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല: സന്തോഷ് പണ്ഡിറ്റ്

പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും .

സോഷ്യൽ മീഡിയയിൽ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. പ്രണയ ദിനത്തിൽ താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ. ശരിയായ കമ്യൂണിക്കേഷൻ ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകരുവാൻ കാരണമെന്നും പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കുമെന്നും പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണമിങ്ങനെ..

‘പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ , സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം , അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ല .

ശരിയായ communication ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകർക്കുവാൻ കാരണം . പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും . നിർണായക ഘട്ടങ്ങളിൽ ഫോൺ എടുക്കാത്തതും സംശയങ്ങൾക്ക് കാരണം ആകുന്നു .
Love is like a glass, easy to break. But hard to repair. So be careful.

read also: ഭര്‍ത്താവ് മരിച്ച സ്ത്രീയോട് ഇങ്ങനെ ചെയ്യരുത്, നടി മേഘ്‌നയോട് ചാനൽ കാണിച്ചത് തെറ്റ്: സോഷ്യൽ മീഡിയയിൽ പ്രതിഷേധം

പ്രണയം ഒരു glass പോലെയാണ് . എളുപ്പം തകരാം . പക്ഷെ ഒരിക്കൽ തകർന്നാൽ അത് ശരിയാക്കി എടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ് .

സൗന്ദര്യം കണ്ണിനെ ആകർഷിക്കുന്നു . എന്നാൽ വ്യക്തിത്വത്തെ ഹൃദയത്തെ ആകർഷിക്കുന്നു . നല്ല സ്വഭാവവും , അച്ചടക്കവും , ലഹരി ഉപയോഗിക്കാത്തവരും ആയ വ്യക്തിത്വമുള്ളവരെ പ്രണയിക്കുക . നിങ്ങൾ ഹാപ്പി ആകും .

നമ്മുടെ ചില ആവശ്യങ്ങൾ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത് , എന്നാൽ നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്നങ്ങളും നമ്മോടോപ്പോം നിന്ന് അതിനെ മനസ്സിലാക്കുവാൻ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക .Love means to consider others.

(വാൽകഷ്ണം .. ഈ ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല . എന്നാൽ മോശം കാമുകിയെ /കാമുകനെ തെരഞ്ഞെടുത്തു എന്ന കാരണത്താൽ എത്രയോ പേരെ അവരുടെ കാമുകനോ , കാമുകിയോ കൊന്നിട്ടുണ്ട് . അതിനാൽ കാമുകിയും , കാമുകനും ഇല്ലങ്കിൽ അത്രയേ ഉള്ളൂ . എന്നാൽ കുരുത്തം കേട്ടവർ ആണെങ്കിൽ നമ്മൾ തീർന്നു . Be careful)
By Santhosh Pandit (B+ blood group and B+ attitude.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )’

shortlink

Related Articles

Post Your Comments


Back to top button