GeneralLatest NewsMollywoodNEWS

ഭര്‍ത്താവ് മരിച്ച സ്ത്രീയോട് ഇങ്ങനെ ചെയ്യരുത്, നടി മേഘ്‌നയോട് ചാനൽ കാണിച്ചത് തെറ്റ്: സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഷോയില്‍ വിധികര്‍ത്താവായി എത്തിയ മേഘ്ന ചിരജ്ജീവി സമ്മാനിച്ച ഗിഫ്റ്റുകൾ കണ്ട് പൊട്ടിക്കരഞ്ഞിരുന്നു.

മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളാണ് മേഘ്‌നരാജ്. താരത്തിന്റെ ജീവിതം ഏറെ വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ആദ്യ കണ്മണിയ്ക്കായി കാത്തിരിക്കുന്ന സമയത്ത് ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗമാണ് താരത്തെ തേടിയെത്തിയത്. നടൻ ചിരജ്ജീവി സര്‍ജ്ജയായിരുന്നു താരത്തിന്റെ ഭർത്താവ്. നാല് മാസം ഗര്‍ഭിണിയായി നില്‍ക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സർജ്ജയുടെ വേർപാട്. ചിരു ഇല്ലാതെ കുഞ്ഞിനെ പ്രസവിച്ച മേഘ്ന ചിരുവിന്റെ ഓര്‍മകളില്‍ മകനൊപ്പം ജീവിയ്ക്കുകയാണിപ്പോള്‍.

കന്നട കളേഴ്‌സ് ചാനലില്‍ പ്രണയദിനത്തോട് അനുബന്ധിച്ചു താരം പങ്കെടുത്തിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയ മേഘ്ന ചിരജ്ജീവി സമ്മാനിച്ച ഗിഫ്റ്റുകൾ കണ്ട് പൊട്ടിക്കരഞ്ഞിരുന്നു. ചിരു വാങ്ങി നല്‍കിയ നക്ലൈസ്, ഹാന്റ് ബാഗ്, ആദ്യമായി വാങ്ങി കൊടുത്ത ഒരു ടോയ്, ചുരിദാര്‍ അങ്ങനെ ഓരോന്നിനെക്കുറിച്ചും മേഘ്‌ന പങ്കുവയ്ക്കുന്നതിനിടയിൽ ചിരജ്ജീവിയുടെ ഓഡിയോയും ചാനൽ കേൾപ്പിച്ചു. അപ്രതീക്ഷിതമായി ചിരജ്ജീവിടെ ശബ്ദം കേട്ടപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വിങ്ങി പൊട്ടി കരയുന്ന മേഘ്‌നയുടെ വീഡിയോ പ്രമോ കൊടുത്ത് റേറ്റിംഗ് വർദ്ധിപ്പിക്കാൻ ശ്രമിച്ച ചാനലിനെതിരെ വിമർശനം. വളരെ ക്രൂരമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

read also: രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ആലിയ ഭട്ട്

ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ വിളിച്ചു വരുത്തി കരയിപ്പിച്ച് ടി ആര്‍ പി കൂട്ടുന്നത് അല്പം ക്രൂരമാണെന്ന് പലരും പറയുന്നു. എന്തിന്റെ പേരില്‍ ആയാലും ഒരാളുടെ വേദന വിറ്റ് തിന്നരുതെന്നും ദയവ് ചെയ്ത് ഇത്തരം ടിആര്‍പി പരിപാടികള്‍ നടത്തരുത്, ഇത് വളരെ മോശമായിപ്പോയി, എല്ലാ എപ്പിസോഡുകളിലും ചിരുവിന്റെ ഓര്‍മകളെ കുറിച്ച് കുത്തി കുത്തി ചോദിച്ച് വേദനിപ്പിയ്ക്കുന്ന പരിപാടി നിര്‍ത്തണമെന്നും ആരാധകർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button