InterviewsLatest NewsNEWS

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു: മാല പാർവതി

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാലോകത്തേക്ക് അരങ്ങേറിയ നടിയാണ് മാല പാർവതി പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു. സൈക്കോളജിയില്‍ എംഫില്‍ കരസ്ഥമാക്കിയിട്ടുള്ള താരം സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടയിൽ ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ :

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരില്ലന്ന് നമുക്ക് അറിയാമായിരുന്നു. ഞാന്‍ റീസേര്‍ച്ച് സ്‌കോളേഴ്സിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവിടെ നടക്കുന്ന ജെന്‍ഡര്‍ ഇഷ്യൂസ് പഠിക്കാനും മീനാക്ഷി ഗോപിനാഥ് ചെയര്‍മാനായി നിയോഗിച്ച സമാഗതി റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു. വിശദമായി തന്നെ ഞങ്ങള്‍ അതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചു? യാതൊന്നും സംഭവിച്ചില്ല. കെമിസ്ട്രിയിലും ബിയോളജിയിലും റീസേര്‍ച്ച് ചെയ്യാന്‍ വരുന്നവര്‍ അവരെ ഗൈഡ് ചെയ്യാന്‍ നിയോഗിക്കപെട്ടവരില്‍ നിന്നും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിരുന്നു. കേരളം അതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ചെയ്തില്ല.

ഹേമ കമ്മിറ്റിയിലും അതിന്റെ റെക്കമെന്റേഷന്‍സ് പുറത്തുവരും. അതുമാത്രമേ വരുകയുള്ളു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇതിന് നിയമങ്ങള്‍ ഒന്നും ഇല്ലല്ലോ. തുറന്നു പറഞ്ഞാല്‍ ഇവര്‍ക്ക് എതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നൊന്നും വ്യക്തതയുമില്ല. അതിനാല്‍ അത് പുറത്തുവരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’.

 

shortlink

Related Articles

Post Your Comments


Back to top button