എല്ലാവരെയും തൃപ്തി പ്പെടുത്താന് കഴിയില്ല. അതിനുള്ള കഴിവ് തനിക്കില്ലെന്ന് സംവിധായകൻ വിനോദ് ഗുരുവായൂര്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന് സി നീ സ്ട്രീമില്‍ പ്രദര്‍ശനം തുടരുമ്പോൾ ചിത്രം വമ്പന്‍ ഹിറ്റെന്ന് കുറിച്ചു കൊണ്ടുള്ള വിജയ പോസ്റ്റര്‍ നടന് കൈലാഷ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ നിരവധിപേര്‍ കമന്റുകളുമായി എത്തി. അത് കൊണ്ടാണ് ഇപ്പോഴും സിനിമയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ സംവിധായകന് തന്നെ രംഗത്ത് വന്നത്.
‘ഒരുപാടു പേര്‍ക്ക് ഇഷ്ടം ആയല്ലോ… അത് മതി. എല്ലാവരെയും തൃപ്തി പ്പെടുത്താന് കഴിയില്ല. അതിനുള്ള കഴിവ് എനിക്കില്ല’-വിനോദ് ഗുരുവായൂര്‍ കുറിച്ചു.
സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിനു താഴെയും ചിലയാളുകൾ മോശം കമൻറുകളുമായി സ്ഥിരം എത്താറുണ്ടെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. മറുപടി കൊടുക്കണ്ട എന്ന് കരുതിയതാണ്, എല്ലാ പോസ്റ്റിലും താഴെ ഒരേ ആളുകൾ തന്നെ രണ്ടു ദിവസമായി തുടങ്ങിയിട്ടെന്നാണ് വിനോദ് ഗുരുവായൂർ പറഞ്ഞത്.
Post Your Comments