ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സബീറ്റ ജോർജ്. ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന മൂന്ന് മക്കളുടെ അമ്മയായ കഥാപാത്രമായാണ് സബിറ്റ എത്തുന്നത്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുള്ള താരമാണ് സബീറ്റ ജോർജ്.
ഇപ്പോൾ തന്റെ അച്ഛനെ കുറിച്ച് സബീറ്റ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അസുഖത്തെ തുടർന്ന് അവശനായ താരത്തിന്റെ പിതാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഡാഡിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താനും കുടുംബവും എന്നാണ് ആശുപത്രി കിടക്കയിൽ കിടക്കുന്ന പിതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് സബീറ്റ കുറിച്ചത്.
സബീറ്റയുടെ കുറിപ്പ്:
‘ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു…. തല തൂത്തുറക്കി… കൈകൾ മുറുകെപ്പിടിച്ചു. ഇപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചെയ്യുന്നു. പ്രാർഥനകൾ തുടരണേ…. ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി….’ സബീറ്റ കുറിച്ചു.
Leave a Comment