
കൊച്ചി: മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം മീരാ ജാസ്മിൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്.
ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയയിലും താരം സജീവമായിരിക്കുകയാണ്. മുൻപ് നാടൻ വേഷങ്ങളിൽ കണ്ടിട്ടുള്ള മീര ഗംഭീര മേക്കോവർ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘നിങ്ങളുടെ മാജിക് സ്വയം സൃഷ്ടിക്കൂ’ എന്ന അടിക്കുറിപ്പോടെ താരം ചിത്രം പങ്കുവെച്ചിട്ടുള്ളത്.
തന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണം: മാല പാര്‍വതി
നിരവധിപേരാണ് താരത്തിന് ആശംസയർപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്.മീര പഴയ ആളല്ല എന്നും ഏറെ മാറിപോയെന്നും ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നു. പഴയതിലും കൂടുതൽ സുന്ദരിയും ബോൾഡുമായെന്നും തിരിച്ചുവരവ് ഗംഭീരമാകട്ടെയെന്നും അഭിപ്രായപ്പെടുന്നവരും ഏറെ.
Post Your Comments