GeneralLatest NewsNEWS

വിവാഹവാര്‍ഷിക ദിനത്തിൽ ഭര്‍ത്താവ് രൗജ് കൗശാലിന്റെ ഓര്‍മ്മയില്‍ മന്ദിര ബേദി

പ്രശസ്ത അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് മന്ദിര ബേദി. ദൂരദർശനിൽ സം‌പ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാ കഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്. ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷൻ അവതരണത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട മന്ദിര ‘ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി.

1999 ലാണ് മന്ദിരയും രാജ് കൗശലും വിവാഹിതരാകുന്നത്. 2011ലാണ് ഇവര്‍ക്ക് മകന്‍ വീര്‍ ജനിക്കുന്നത്. 2020 ല്‍ ഇരുവരും താര എന്ന മകളെ ദത്തെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നു രാജ് കൗശാലിന്റെ അപ്രതീക്ഷിത വിയോഗം. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നാണ് 49ാം വയസില്‍ രാജ് വിടപറഞ്ഞത്. ഇന്ന് മന്ദിരയുടേയും രൗജ് കൗശാലിന്റേയും വിവാഹവാര്‍ഷികമായിരുന്നു. 23ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രാജ് ഇല്ലാതെ പോയതിന്റെ ദുഃഖം പങ്കുവച്ചുകൊണ്ടാണ് വിവാഹ ഫോട്ടോയ്‌ക്കൊപ്പം മന്ദിരയുടെ പോസ്റ്റ്.

‘ഇന്ന് ഞങ്ങള്‍ 23ാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു’ എന്നാണ് മന്ദിര കുറിച്ചത്. വാലന്റൈന്‍സ് ഡേ എന്ന ഹാഷ്ടാഗില്‍ ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജിക്കൊപ്പമാണ് കുറിപ്പ്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button