ഡാന്‍സ് റിയാലിറ്റി ഷോ യില്‍ അവതാരകനായി വന്ന് പിന്നീട് നടനായി മാറിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന പേരില്‍ അറിയപ്പെടുന്ന താരം മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് വരെ എത്തിയിരുന്നു. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ താരം.
ജിപിയുടെ വാക്കുകൾ :
കല്യാണത്തെ കുറിച്ച് എല്ലാ ആളുകളെ കൊണ്ടും ചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശം. ജീവിതം ഇങ്ങനെ അടിച്ച് പൊളിച്ച് ഗംഭീരമായി പോയി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല. എപ്പോഴെങ്കിലും ഇതുപോലെയുള്ള ഭ്രാന്ത് ഉള്ള ആളെ കണ്ടുമുട്ടുകയാണെങ്കില്‍, എന്റെ ഇതേ സന്തോഷം മുന്നോട്ടും കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്
ഒന്നും രണ്ടും തവണയല്ല, പല തവണ പല സമയത്തായി എന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടേ ഇരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് മുതലേ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കല്യാണം കഴിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആളുകളുടെ സമാധാനത്തിന് വേണ്ടി അങ്ങനൊരു സംഭവം നടക്കുന്നുണ്ട്. എന്റെ ഈ രീതി വെച്ചിട്ട് ഇനി കല്യാണം കഴിഞ്ഞിട്ടും ഗോസിപ്പുകള്‍ ഉണ്ടാവുമോ എന്നതാണ് എന്റെ പേടി. ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ജീവിതത്തില്‍ കല്യാണം കഴിക്കുന്നത്. അതല്ലല്ലോ കല്യാണത്തിന്റെ ഉദ്ദേശം. തന്റെ പേരിലുള്ള ഗോസിപ്പുകള്‍ ഞാന്‍ ഒത്തിരി ആസീധിക്കുന്നുണ്ട്. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. വരട്ടെ, വരുന്നിടത്ത് വെച്ച് നമുക്ക് കാണാം. അതല്ലേ അതിന്റെ ഒരു ഭംഗി’.
Post Your Comments