ആറാട്ട് സിനിമക്കായി താന്‍ അമിതപ്രതീക്ഷകളൊന്നും തരുന്നില്ലെന്നും ഇതൊരു അത്ഭുത സിനിമയല്ലെന്നും സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍. വില്ലന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ആറാട്ട്. സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കാണാവുന്ന ഒരു മാസ് മസാല സിനിമയാണ് ആറാട്ടെന്നാണ് ഇന്ത്യന്‍ സിനിമ ഗാലറിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.
സംവിധായകന്റെ വാക്കുകൾ :
‘ആറാട്ട് ഒരു മാസ് മസാല സിനിമയാണ്. സുഹൃത്തുക്കളുമൊത്തോ കുടുംബമായിട്ടോ തിയേറ്ററിലെത്തി കണ്ടുപോകാവുന്ന ഒരു സിനിമയാണ് ആറാട്ട്. ഞാന്‍ പ്രതീക്ഷകളൊന്നും തരുന്നില്ല. ഇതുവരെ കാണാത്ത അത്ഭുത സിനിമ എന്നും പറയില്ല. ഒരു പക്ഷേ നിങ്ങള്‍ പല തവണ കണ്ട സിനിമയാവാം. പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ആയിരിക്കാം ഇത്.
ഇതുപോലെ വലിയ വിജയങ്ങള്‍ തന്നിട്ടുള്ള ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഇതുപോലൊരു സിനിമ ചെയ്തിട്ട് കുറച്ച് നാളായി. അത്തരമൊരു സിനിമയിലേക്ക് അദ്ദേഹം തിരിച്ചുവരുന്നു. അത് അദ്ദേഹത്തിന് മാത്രം പറ്റുന്ന രീതിയില്‍ മനോഹരമാക്കുന്നു. അദ്ദേഹത്തെ ആശ്രയിച്ചാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Post Your Comments