വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവ് റിതേഷ് സിംഗുമായി വേർപിരിയാൻ പോകുന്നു എന്ന് അറിയിച്ച് രാഖി സാവന്ത്. രാഖി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലായിരുന്നു രാഖിയും ലണ്ടന്‍ വ്യവസായിയായ റിതേഷും തമ്മിലുള്ള വിവാഹം.
രാഖിയുടെ പോസ്റ്റ് :
‘പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ, ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. വാലന്റൈന്‍സ് ദിനത്തിന് തൊട്ട് മുന്‍പേ തന്നെ ഇത് സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു’.
Post Your Comments