മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ് സണ്‍. ‘പാടാത്ത പൈങ്കിളി’യിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് സൂരജ്. പിന്നീട് സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും മോട്ടിവേഷണല്‍ വീഡിയോയും മറ്റുമായി സോഷ്യല്‍ മീഡിയയിൽ സജീവമാണ് സൂരജ്. ഇപ്പോഴിതാ സൂരജ് ജീവിത്തിലെ വലിയൊരു സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് :
എല്ലാവര്‍ക്കും വാലന്‍റൈന്‍സ് ഡേ ആശംസകള്‍. 2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ഇന്ന് നിങ്ങളോടെല്ലാം ഒരു സന്തോഷവും അഭിമാനവും പങ്കുവെയ്ക്കാനുണ്ട്. ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തില്‍ എനിക്കും ഒരു ഹോണററി ഡോക്ടറേറ്റ് (D.Litt) ലഭിച്ചിരിക്കുന്നു.
നടന്‍, മോട്ടിവേറ്റര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഞാന്‍ ഇതിനു അര്‍ഹനാണെന്നോ ലഭിക്കുമെന്നോ കരുതിയത് അല്ല. ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാന്‍ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമ്മുക്ക് ഇഷ്ടം ഉള്ള കാര്യങ്ങള്‍ ചെയ്യുന്നു. ഒരു ആക്ടര്‍ എന്നോ ഒരു സാധാരണ മനുഷ്യന്‍ എന്നോ ഉള്ള നിലയില്‍ നിന്നു കൊണ്ട് ചെയ്യാനും ഒരുപാട് പേരിലേക്ക് പല അവസരങ്ങളിലായി ഇറങ്ങി ചെല്ലാനും പറ്റി. ഒരു ആക്ടര്‍ എന്നുള്ള നിലയില്‍ ഉള്ള സ്വീകാര്യത അതിനു എന്നെ ഇപ്പൊള്‍ ഒരുപാട് സഹായിക്കുന്നുണ്ട്.
ഈ ഡോക്ടറേറ്റ് എന്ന് ഉള്ളത് ചികിത്സിക്കാന്‍ അല്ല എന്ന് നമ്മുക്ക് ഒക്കെയറിയാം പക്ഷേ ഇതില്‍ ഒരു മോട്ടിവേറ്റര്‍ എന്ന അംഗീകാരം അഭിമാനത്തോടെ പറയാനാണ് എനിക്ക് ഇഷ്ടം ഞാന്‍ ഇതുവരെ ചെയ്ത മോട്ടിവേഷനിലൂടെ പലരെയും കേള്‍ക്കാനും ആ മനസ്സിനെ റിപ്പയര്‍ ചെയ്യാനും ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൂടി കേട്ട് അവരുടെ മനസ്സില്‍ അവര്‍ക്ക് തന്നെ പരിഹാരങ്ങള്‍ കണ്ടത്തൊന്‍ സാധിക്കുന്നത് ഒക്കെ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്.
ജീവിതം കൈവിട്ടു പോകുമ്പോൾ മരണത്തില്‍ ആശ്രയം തേടുന്നവരെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ എന്റെ വാക്കുകള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ തെളിയിച്ചിട്ടുണ്ട്. ഒരു വാക്കാവും ചിലപ്പോള്‍ ഒരാള്‍ക്ക് മരുന്ന് ആകുന്നത്. എന്നാല്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കും. എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരുടെയും സ്നേഹവും സഹായവും ഒക്കെ ഒരുപാട് തുണച്ചിട്ടുണ്ട് ഈ അംഗീകാരത്തിന് അര്‍ഹനാക്കാന്‍. ഒറ്റക്ക് ഒരുകാര്യം ചെയ്യുന്ന പോലെ അല്ലല്ലോ കുറച്ചുപേരെങ്കിലും സഹായിക്കാന്‍ ഉണ്ടെങ്കില്‍. എന്നെ ഞാന്‍ ആക്കിയ എന്റെ ഗുരുക്കന്‍മാര്‍ക്കും ഒരുപാട് നന്ദി അറിയിക്കുന്നു’.
Post Your Comments