ഫെബ്രുവരി 16 മുതൽ തിയേറ്ററുകള്‍ക്ക് നൂറ് ശതമാനം പ്രവേശനാനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. തിയേറ്ററുകള്‍ക്ക് പുറമെ കിന്‍ഡര്‍ ഗാര്‍ഡന്‍, റെസ്റ്റോറന്റുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്കും നൂറ് ശതമാനം പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ആണ് തിയേറ്ററുകളിലേക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സാമൂഹിക- സാംസ്‌കാരിക പരിപാടികള്‍ക്ക് നിരോധനം തുടരും.
അജിത്, സൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുകയാണ്. അജിത്തിന്റെ ‘വലിമൈ’ ഈ മാസം 24നാണ് റിലീസ് ചെയ്യുന്നത്. സൂര്യ നായകനാകുന്ന ‘എതര്‍ക്കും തുനിന്തവന്‍’ മാര്‍ച്ച് 10ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
Post Your Comments