GeneralLatest NewsNEWS

ജനപ്രീതിയുള്ള മലയാളത്തിലെ നായക നടന്മാരുടെ ലിസ്റ്റിൽ മുമ്പന്മാർ ഇവരാണ്

ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നായക നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത് . ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും. ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണിത്.

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നടന്മാര്‍

1. മോഹന്‍ലാല്‍

2. മമ്മൂട്ടി

3. ഫഹദ് ഫാസില്‍

4. ടൊവീനോ തോമസ്

5. പൃഥ്വിരാജ് സുകുമാരന്‍

6. ദുല്‍ഖര്‍ സല്‍മാന്‍

7. ദിലീപ്

8. ആസിഫ് അലി

9. നിവിന്‍ പോളി

10. ഷെയ്ന്‍ നിഗം

മരക്കാര്‍ ആയിരുന്നു മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ അവസാന റിലീസ്. പിന്നീട് ലൂസിഫറിനു ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബ്രോ ഡാഡിയാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ മോഹന്‍ലാല്‍ ചിത്രം. അടുത്ത റിലീസ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന ആറാട്ട് ആണ്. ഫെബ്രുവരി 18 ന് ആണ് ചിത്രം റിലീസ് ആകുന്നത്.

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വമാണ്. മാര്‍ച്ച് 3 റിലീസ് ആണ് ചിത്രം. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, കെ മധു- എസ് എന്‍ സ്വാമി ടീമിന്റെ സിബിഐ 5, നെറ്റ്ഫ്‌ലിക്‌സിന്റെ എംടി വാസുദേവന്‍ നായര്‍ ആന്തോളജിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button