ഒരു അറബി സ്ത്രീയുടെ നഗ്‌ന വീഡിയോയിൽ ഏതോ ഒരുത്തന്‍ എഴുതി വച്ചിരിക്കുന്നത് എന്റെ പേര് : രഞ്ജിനി ഹരിദാസ്

മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമാണ്‌ രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. 2010-ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിക്കുകയുണ്ടായി. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറ്റം കുറിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി.

പലപ്പോഴും വിവാദങ്ങളില്‍ ഇടംപിടിച്ച താരം കൂടിയാണ് രഞ്ജിനി. ഒരിക്കല്‍ രഞ്ജിനിയുടെ നഗ്‌ന വീഡിയോ പുറത്തിറങ്ങി എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നതിനെ വളരെ ബോള്‍ഡായാണ് രഞ്ജിനി നേരിട്ടത്. ആ വീഡിയോ തന്റേതായിരുന്നില്ല ചെറിയ രീതിയില്‍ തന്നോട് സാമ്യം തോന്നുന്ന ഒരു സ്ത്രീയുടേതായിരുന്നു എന്നാണ് രഞ്ജിനി പഴയൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പറഞ്ഞത്.

രഞ്ജിനിയുടെ വാക്കുകൾ :

‘ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്. അതൊരു അറബി സ്ത്രീയോ മറ്റോ ആണ്. അതില്‍ രഞ്ജിനി ഹരിദാസിന്റെ വീഡിയോ എന്ന് ഏതോ ഒരുത്തന്‍ എഴുതി വച്ചിരിക്കുകയാണ്. ആ എഴുതി വച്ചവന് അങ്ങനെ സമാധാനം കിട്ടുകയാണെങ്കില്‍ അത് കിട്ടട്ടെ. ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ അമ്മയേയും സഹോദരനേയും മാത്രമാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉണ്ടായിരുന്നത്. മറ്റൊന്നും തനിക്ക് പ്രശ്നമല്ല.’

Share
Leave a Comment