ചെന്നൈ: എണ്‍പതുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ താരറാണിയായ വിലസിയ റാണിപത്മിനിയെ മലയാളികൾ മറക്കില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ആയിരിക്കവേ 42കാരിയായ അമ്മ ഇന്ദിരയൊടൊപ്പം റാണി പത്മിനി ക്രൂരമായി കൊല്ലപ്പെട്ടിട്ട് 35 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.
മദ്രാസിലെ അണ്ണാനഗർ സ്വദേശിയായ റാണിപത്മിനി സിനിമയിലേക്ക് എത്തുന്നതിനു പിന്നിൽ അമ്മ ഇന്ദിരയുടെ സിനിമാ മോഹമാണ്. തനിക്ക് നേടാന്‍ സാധിക്കാത്തത് തന്റെ മകള്‍ നേടണമെന്ന ഇന്ദിരയുടെ അമിത ആഗ്രഹം റാണിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അണ്ണാനഗറിലെ 18-ആം നമ്ബര്‍ അവന്യൂ എന്ന ആഡംബര ബംഗ്ളാവിൽ വാടകയ്ക്ക് താമസം തുടങ്ങിയ റാണിപത്മിനി 1981 കഥയറിയാതെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി . പി ജി വിശ്വംഭരന്റെ സംഘര്‍ഷത്തിലൂടെയാണ് റാണി പത്മിനി താരമായി മാറുന്നത്. താരമൂല്യവും പണവും വര്‍ദ്ധിച്ചതോടെ താന്‍ താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. മൂന്ന് ജോലിക്കാരെ ബംഗ്ളാവിലേക്ക് ആവശ്യമുണ്ടെന്ന് കാണിച്ച് ഇവര്‍ പത്രത്തില്‍ ഒരു പരസ്യം നല്‍കിയിരുന്നു. വാച്ച്മാന്, അടുക്കളക്കാരന്, ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് മൂന്ന് പേര് ജോലിക്കെത്തിയിരുന്നു. ഡ്രൈവര്‍ ആയി ജോലി ലഭിക്കുന്നതിനായി ജപരാജ് എത്തിയതിനു പിന്നാലെ വാച്ചര്‍ ആയി കാര്‍ മോഷണ കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ലക്ഷ്മിനരസിംഹന്‍ എന്നൊരാളും ജോലിക്കെത്തി. ജപരാജും ലക്ഷ്മിനരസിംഹനും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് പിന്നാലെ ഗണേശന് എന്നൊരാളും പാചകക്കാരനായി എത്തി.
താരമൂല്യവും പണവും വര്‍ദ്ധിച്ചതോടെ താമസിച്ചിരുന്ന ബംഗ്ളാവ് സ്വന്തമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. ഇത് മനസിലാക്കിയ ജപരാജ് റാണിയുടെ വീട്ടില്‍ കണക്കറ്റ പണവും സ്വര്‍ണവും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഇത് സ്വന്തമാക്കുന്നതിനായി അമ്മയെയും മകളെയും കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാൻ വാച്ച്മാനെയും പാചകക്കാരനെയും ഇയാള്‍ ഒപ്പം കൂട്ടി.
1986 ഒക്ടോബര്‍ 15ന് രാവിലെയാണ് റാണിപത്മിനിയും അമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം റാണിപത്മിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു. അന്ന് രാത്രിയും അമ്മയും മകളും നന്നായി മദ്യപിച്ചു. ഇടയ്ക്ക് റാണിപത്മിനി അടുക്കളയിലേക്ക് പോയ തക്കം നോക്കി ഇന്ദിരയെ ജപരാജ് കുത്തിവീഴ്ത്തി. പത്തിലധികം മുറിവുകള്‍ ഇവരുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണിപത്മിനി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. അപകടം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച റാണിപത്മിനിയെയും മൂവരും അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. റാണിപത്മിനിയുടെ മാറിടത്തില്‍ 12 തവണ കുത്തേറ്റിരുന്നു. എന്നാല്‍ കൊലപാതക വിവരം പുറത്തറിഞ്ഞിരുന്നില്ല.
വീട് വാങ്ങുന്ന ഇടപാടിനായി ബ്രോക്കര്‍ പ്രസാദ് റാണിപത്മിനിയുടെ വീട്ടിലെത്തിയപ്പോൾ ബെല്ലടിച്ചിട്ടും ആരും തുറക്കാതിരുന്നതും വീടിനുള്ളിൽ നിന്നും വല്ലാത്തൊരു ദുര്‍ഗന്ധം ഉയരുന്നതും ശ്രദ്ധയിൽപ്പെട്ടതാണ് ഈ കൊലപാതകം പുറം ലോകം അറിയാൻ കാരണം. കുളിമുറിയില്‍ ജീര്‍ണിച്ച നിലയിലായിരുന്നു രണ്ട് ശവശരീരം കണ്ടെത്തിയത്. ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെട്ടുപോകുമെന്ന നിലയിലായതിനാല്‍ കുളിമുറിയില്‍ തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഒരു കാറിന്റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടുപോയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ഒടുവില്‍ ചലചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില്‍ത്തന്നെ സംസ്കരിച്ചു.
കൊലപാതകത്തെത്തുടര്‍ന്ന് റാണിപത്മിനിയുടെ ഏഴുലക്ഷത്തോളം വിലവരുന്ന നിസാന്‍ കാര്‍ കാണാതായാണ് കൊലപാതകികളെ കണ്ടെത്താൻ കാരണമായത്. ചെങ്കല്‍പ്പേട്ട് ജില്ലാ ജഡ്ജി ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേർക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ സുപ്രീം കോടതി ഇത് ജീവപര്യന്തമായി കുറച്ചു. ജയിലില്‍ കഴിയവേ ജപരാജ് മരണപ്പെട്ടിരുന്നു. ലക്ഷ്മിനരസിംഹന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടർന്ന് കൊല നടന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ലക്ഷ്മിനരസിംഹനെ മോചിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്കി. മറ്റൊരു പ്രതിയായ ഗണേശന് ജയില്‍ ചാടി രക്ഷപ്പെട്ടതായി ചില തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Post Your Comments