മുംബയ്: മികച്ച പ്രകടനം കൊണ്ട് നിരൂപകരുടെയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് രാധിക ആപ്തെ. 2018ൽ തിയറ്ററുകളിലെത്തിയ ദി വെഡിംഗ് ഗസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നുമുള്ള രാധികയുടെ ലൈംഗിക രംഗം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
പാക്കിസ്ഥാനില്‍ വന്ന് കല്യാണപ്പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ഇറങ്ങിത്തിരിക്കുന്ന ജയ് എന്ന യുവാവിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. മൈക്കിള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് പട്ടേല്‍ ആയിരുന്നു നായകന്. ചിത്രത്തിൽ രാധിക ആപ്തെയും ദേവ് പട്ടേലും ഒരുമിച്ചുള്ള ലൈംഗിക രംഗമാണ് പുറത്തായത്. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാധിക ആപ്തെ.
അന്നമ്മയോടു വളച്ചു കെട്ടില്ലാതെ പറഞ്ഞു ഇഷ്ടമാണ് ഉടനെ കെട്ടണം : വിവാഹത്തെ കുറിച്ച് ജോൺ പോൾ ജോർജ്ജ്
മനോഹരമായ ഒരുപാട് രംഗങ്ങളുള്ള ചിത്രമാണ് വെഡിംഗ് ഗസ്റ്റെന്നും എന്നാൽ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിനു പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണെന്നും രാധിക പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തന്റെ പേരിലാണെന്നും ദേവ് പട്ടേലിന്റെ പേര് ആരും പറയുന്നില്ലെന്നും രാധിക ചൂണ്ടിക്കാണിക്കുന്നു.
‘പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്’. രാധിക ചോദിക്കുന്നു. അതേസമയം ഇത്തരം പ്രചരണങ്ങളൊന്നും താൻ ഗൗനിക്കാറില്ലെന്നും രാധിക പറയുന്നു.
Post Your Comments