ടെലിവിഷൻ പരിപാടികളിലൂടെയും നിരവധി മറാത്തി, ഹിന്ദി ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മൃണാൾ ഠാക്കൂർ. ഇപ്പോൾ കൗമാരപ്രായത്തിലെ തന്റെ ചില അബദ്ധ ചിന്തകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മൃണാൾ. തന്റെ ജീവിതത്തിലെ ഇരുൾ നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തനിക്കുണ്ടായിരുന്ന ആത്മഹത്യ പ്രവണതയെ കുറിച്ചുമെല്ലാമാണ് മൃണാൾ ഠാക്കൂർ തുറന്ന് പറഞ്ഞത്.
മൃണാളിന്റെ വാക്കുകൾ :
‘വളരെ ചെറിയപ്രായത്തിൽ തന്നിൽ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു. ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. ഈ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്തില്ലെങ്കിൽ ഞാൻ ഒരിടത്തും എത്തില്ലെന്ന് കരുതിയിരുന്നു. 23ആം വയസിൽ വിവാഹിതയായി കുട്ടികളുമൊക്കെയായി കഴിയേണ്ടി വരുമെന്ന് ഞാൻ കരുതി. എന്നാൽ അന്ന് സത്യത്തിൽ അത് ചെയ്യാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കരിയറിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ താത്പര്യപ്പെട്ടു. തുടർന്ന് ഓഡീഷനുകൾക്ക് പോയി തുടങ്ങി. എന്നൽ പലപ്പോഴും ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത എന്നെ അലട്ടിയിരുന്നു. 15 മുതൽ 20 വയസ് വരെയുള്ള പ്രായം ഓരോരുത്തരും തങ്ങളെ കണ്ടെത്തുന്ന സമയമാണ്. ജീവിതത്തിൽ ആര് ആയിത്തീരണമെന്ന് ആഗ്രഹിച്ചവർക്ക് ആ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയേക്കും.’
ഞാൻ മിക്കപ്പോഴും തീവണ്ടിയിൽ യാത്ര ചെയ്യുമായിരുന്നു. തീവണ്ടിയുടെ വാതിലിനോട് ചേർന്നായിരുന്നു പതിവായി നിൽക്കുക. പലപ്പോഴും അവിടെ നിന്ന് പുറത്തേക്ക് ചാടാൻ തോന്നുമായിരുന്നു. മാതാപിതാക്കൾക്ക് ഞാൻ ദന്തഡോക്ടർ ആയി കാണാൻ ആയിരുന്നു താത്പര്യം. എന്നാൽ ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിന് ക്രൈം ജേണലിസം പോലുള്ള എന്തെങ്കിലും ചെയ്യാൻ ആയിരുന്നു എനിക്ക് താത്പര്യം. മാസ് മീഡിയയിൽ ബിരുദം നേടുന്നതിന് അനുവദിക്കാൻ മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടി
Post Your Comments