ആരാധകർ ഏറെയുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി. ദേവയെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ നായകനും പരമ്പരയിൽ നിന്നും പിന്മാറി. പരമ്പരയുടെ ആരംഭഘട്ടത്തിൽ സൂരജായിരുന്നു ദേവയായി എത്തിയത്. ദേവ കണ്മണി പ്രണയത്തിന്റെ ആഘോഷ നാളുകൾക്ക്കിടയിലാണ് സൂരജ് പിന്‍വാങ്ങിയത്. അതിന് ശേഷം പരമ്പരയിലേക്ക് കാസര്‍കോടുകാരനായ ലക്ജിത് സൈനി എത്തി. ഇപ്പോഴിതാ പാടാത്ത പൈങ്കിളിയില് നിന്നും താന്‍ പിന്മാറിയെന്നുള്ള വിവരം പങ്കിട്ടെത്തിയിരിക്കുകയാണ് ലക്ജിത്.
ഫേസ്ബുക്കിലും ഇന്സ്റ്റഗ്രാമിലൂടെയുമായാണ് ലക്ജിത് സൈനി പാടാത്ത പൈങ്കിളിയില് നിന്നും പിന്മാറിയെന്നുള്ള വിവരം അറിയിച്ചത്. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നും ന് അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും പൂര്‍ണമായും പിന്മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും അറിയിക്കുകയാണെന്നും താരം കുറിച്ചു.
read also: കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്: കാരണങ്ങൾ ചൂണ്ടികാണിച്ച് കൃഷ്ണകുമാര്‍
‘ചില വ്യക്തിപരമായ കാരണങ്ങളാണ് ഞാന്‍ ഈ പരമ്പരയില്‍ നിന്ന് പിന്മാറാന് ഉണ്ടായ കാരണം. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാല്‍ എത്രയും വേഗം നിങ്ങളോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. അല്ലാത്തപക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്, അതിനാലാണ് ഞാന്‍ ഈ പോസ്റ്റ് എന്റെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്.എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും ബഹുമാനവും നല്‍കിയതിന് എന്രെ പ്രേക്ഷകരേ, നിങ്ങളോട് എന്റെ സ്നേഹവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാടാത്ത പൈങ്കിളി ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്ഫോമില്‍ എനിക്ക് അവസരം നല്‍കിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തില്‍ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി, സ്നേഹപൂര്‍വ്വം ലക്ജിത് സൈനി’ എന്നായിരുന്നു നടന്റെ കുറിപ്പ് .
Post Your Comments