InterviewsLatest NewsNEWS

പുതിയ സംവിധായകനാണെങ്കില്‍ ഇപ്പോഴും അഭിനയിക്കാന്‍ പോകുമ്പോള്‍ പേടിയുണ്ട്: ലാലു അലക്സ്

ഒരിടവേളയ്ക്ക് ശേഷം ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രമായി ഒരു മാസ്സ് എൻട്രിയാണ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. മോഹൻലാലിനും പൃഥിരാജിനുമൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു ലാലു അലക്സ്. താനും പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നും പറയുകയാണ് ലാലു അലക്സ് ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ

താരത്തിന്റെ വാക്കുകൾ :

ഞാന്‍ ഒന്നിന്റേയും പുറകെ ഓടുന്ന ആളല്ല. പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു. ഇപ്പോ അതങ്ങ് നിര്‍ത്തി. ഏതായാലും അവിടുന്നു ഇവിടെ വരെയൊക്കെ എത്തിയല്ലോ. ഇനിയും എനിക്ക് പറ്റിയ, എന്നെ കൊണ്ട് ചെയ്യിച്ചെടുക്കാന്‍ പറ്റിയ വേഷങ്ങള്‍ വരട്ടെ, വരുമ്പോള്‍ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത് സ്വീകരിക്കും.

ഇപ്പോഴും അഭിനയിക്കാന്‍ പോകുമ്പോള്‍ പേടിയുണ്ട്. പുതിയ സംവിധായകനാണെങ്കില്‍. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത സംവിധായകനാണെങ്കില്‍ ഒരു രണ്ടുമൂന്ന് ഷോട്ടൊക്കെ എടുത്ത് കഴിയുമ്പോഴേ ഞാന്‍ കംഫര്‍ട്ടബിള്‍ ആവുകയുള്ളൂ.’

 

shortlink

Related Articles

Post Your Comments


Back to top button