മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും അവർക്കിടയിലെ മാനസിക സംഘർഷങ്ങളും മുൻനിർത്തി വളരെ പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രമാണ് ഗെഹ്‌റായിൻ. ബന്ധങ്ങളുടെ സങ്കീർണ്ണതയെക്കുറിച്ചുള്ള ചിത്രമായ ഗെഹ്‌റായിയാനിലെ ചൂടൻ രംഗങ്ങൾ നേരത്ത തന്നെ പ്രക്ഷകർക്ക് ഇടയിൽ സംസാരവിഷയമായിരുന്നു.
ഇപ്പോൾ സിനിമ കണ്ട് നടി കങ്കണ റണൗട്ട് നടത്തിയ വിമർശനമാണ് ചർച്ചയാകുന്നത്. ഗെഹ്റായിയാൻ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പുരോഗമനമാണന്ന് പറഞ്ഞ് എന്തിനാണ് ചവറുകൾ റിലീസ് ചെയ്യുന്നത് എന്നുമാണ് സോഷ്യൽമീഡിയ പേജുകളിൽ സിനിമ കണ്ടശേഷം കങ്കണ കുറിച്ചത്.
കങ്കണയുടെ വാക്കുകൾ :
‘ഞാൻ എൺപതുകളിൽ ജനിച്ച വ്യക്തിയാണ്. പക്ഷെ ഇത്തരം സിനിമകൾ കണ്ടാൽ എനിക്ക് മനസിലാകും. എന്നിരുന്നാലും പുതുയുഗം, അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്.
ഞാന്‍ വന്നത് സ്വയം പ്രതിരോധിക്കാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാനാണ്. അവള്‍ക്ക് സ്വയം പ്രതിരോധിക്കാനാകും. അവള്‍ക്ക് ആ പ്രിവിലേജുണ്ട്. അതിനുള്ള വേദിയുമുണ്ട്. എനിക്ക് ഇവിടെ അവളുടെ സിനിമയെ പ്രോമോട്ട് ചെയ്യാന്‍ സാധിക്കില്ല.’
Post Your Comments