InterviewsLatest NewsNEWS

പണ്ട് ഉണ്ടായിരുന്നതിലും ഞാനിപ്പോള്‍ നന്നായിട്ടുണ്ട്, എല്ലാത്തിനും കാരണം പൂജയുടെ സപ്പോർട്ട്: ജോണ്‍ കൊക്കൻ

താരങ്ങളായ ജോണ്‍ കൊക്കനും പൂജിത രാമചന്ദ്രനും പ്രണയിച്ച് വിവാഹിതരായവരാണ്. ടെലിവിഷനിലൂടെയായിരുന്നു പൂജയുടെ കരിയര്‍ തുടങ്ങിയത്. അവതാരകയായി മുന്നേറവെയായിരുന്നു സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ഐജിയിലൂടെയായിരുന്നു ജോണ്‍ അഭിനയിച്ച് തുടങ്ങിയത്. ബാഹുബലി, വീരം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ ജോണിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാ രഞ്ജിത് ചിത്രമായ സാര്‍പാട്ട പരമ്പരൈയില്‍ ആര്യയ്‌ക്കൊപ്പം ജോണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഭാര്യയ്ക്ക് ഒപ്പമുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജോൺ.

ജോണിന്റെ വാക്കുകൾ :

‘പൂജയും ജോണും മലയാളികള്‍ ആണെങ്കിലും അധികമാര്‍ക്കും അറിയില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. ചിലര്‍ ഫോട്ടോ എടുക്കാനൊക്കെ അടുത്ത് വന്നിട്ട് ഇംഗ്ലീഷില്‍ ചോദിക്കും. അപ്പോള്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞാല്‍ സാര്‍ മലയാളി ആയിരുന്നോ എന്ന് അത്ഭുതപ്പെടാറുണ്ടെന്ന് ജോണ്‍ പറയുന്നു. തന്റെ അച്ഛന്‍ തൃശൂരുകാരനും അമ്മ കോട്ടയംകാരിയുമാണ്. പൂജയുടെ മാതാപിതാക്കള്‍ പാലക്കാടാണ്.

ഈ യാത്രയില്‍ ഒത്തിരി കാര്യങ്ങള്‍ പൂജ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്റെ കൂടെ തന്നെ നിന്നിട്ടുണ്ട്. ഒരു സമയത്ത് എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്തൊക്കെ കൂടെ നിന്നത് ഭാര്യയാണ്. സര്‍പ്പട്ട പരമ്പരൈ എന്ന സിനിമയുടെ തുടക്കം മുതല്‍ നോക്കിയതും പറഞ്ഞതും സിനിമയുടെ റിലീസിന് ശേഷം എന്റെ അഭിമുഖങ്ങളിലും ഒക്കെ അവളാണ് മുന്നില്‍ നിന്ന് നയിച്ചത്. ഒരു നടന്‍, ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരു മേക്കോവര്‍ ഉണ്ട്. പണ്ട് ഉണ്ടായിരുന്നതിലും ഞാനിപ്പോള്‍ നന്നായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും കാരണം പുള്ളിക്കാരിയുടെ സപ്പോര്‍ട്ടാണ്. ആ എനര്‍ജി ഉണ്ട്. നല്ലൊരു യാത്രയാണ്.

 

shortlink

Related Articles

Post Your Comments


Back to top button