നികുതിയും കസ്റ്റംസ് തീരുവയും അടയ്ക്കാതിരിക്കാന്‍ വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കിയതിന് നടിയുടെ ഭര്‍ത്താവിനെ കയ്യോടെ പിടികൂടിയെന്ന് അന്താരാഷ്ട്ര ഷിപിംഗ് കമ്പനിയായ മൈയുഎസ് (MyUS). നടി സോനം കപൂറിന്റെ ഭർത്താവ് ആനന്ദ് അഹൂജയെ ആണ് മൈയുഎസ് പിടികൂടിയത്.
ജനുവരി 27ന് ആനന്ദ് അഹൂജ തന്റെ ഷിപ്‌മെന്റ് വൈകിയതിനാല്‍ മൈയുഎസ് ആരെങ്കിലും കോണ്‍ടാക്റ്റുകളുണ്ടോ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ‘മൈയുഎസില്‍ ആരെയെങ്കിലും ആര്‍ക്കെങ്കിലും അറിയാമോ, എനിക്ക് അടുത്തിടെ ഭയാനകമായ അനുഭവം ഉണ്ടായി. അവര്‍ സാധനങ്ങള്‍ അനാവശ്യമായി കൈവശം വയ്ക്കുകയും ഔപചാരികമായ രേഖകള്‍ നിരസിക്കുകയും എന്റെ വാദം അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു’ എന്നാതാണ് ട്വീറ്റില്‍ അവകാശപ്പെട്ടിരുന്നത്. പ്രശ്നം തങ്ങളുടെ സേവനത്തിലല്ലെന്നും സോനത്തിന്റെ ഭര്‍ത്താവ് നല്‍കിയ രേഖകളിലാണെന്നും അഹൂജയുടെ പരാതിക്ക് മറുപടിയായി മൈയുഎസ് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
തുടക്കത്തില്‍, കമ്പനി അഹൂജയ്ക്ക് മറുപടി നല്‍കുകയും ഇമെയില്‍ അല്ലെങ്കില്‍ ചാറ്റ് വഴി ബന്ധപ്പെടാന്‍ അഹൂജയോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കമ്പനിക്കെതിരെ അഹൂജ അഴിമതി ആരോപണം ഉന്നയിച്ചു. ‘ഏഴിലധികം ദിവസമായി ഇമെയില്‍ സിഎസ് ഉപയോഗിച്ച് പരിഹരിക്കാന്‍ ശ്രമിക്കുകയാണ്, ഈ ട്വീറ്റിന് മുമ്പ് ചാറ്റില്‍ സിഎസുമായി രണ്ട് മണിക്കൂര്‍ ചെലവഴിച്ചു. അവര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നില്ല – അന്യായമായ, ഏകപക്ഷീയമായ, വഞ്ചനാപരമായ പരിഹാരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ കമ്പനിയുടെ പുതിയ ‘നയങ്ങള്‍’ ക്ഷുദ്രകരവും ഒരു അഴിമതിയുമാണ്’ അഹൂജ ആരോപിച്ചു.
Post Your Comments