
മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചിലേറ്റുന്ന ചിത്രമാണ് 1989 ല്‍ പുറത്തിറങ്ങിയ മോഹൻലാൽ – സിബി മലയില്‍ ചിത്രം ദശരഥം. ചിത്രത്തിലെ രാജീവ് മേനോനും, മാഗിയും, ആനിയും ചന്ദ്രദാസുമൊക്കെ ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം സിബി മലയില്‍ തന്നെ ആലോചിക്കുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ വെളിപ്പെടുത്തുകയാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും, തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
സംവിധായകന്റെ വാക്കുകള്‍ :
‘ദശരഥം സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ കൊത്തിന്റെ രചയിതാവ് ഹേമന്ദ് കുമാര്‍ തന്നെയാണ് ഇതിന്റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഞാനും ഹേമന്ദ് കുമാറുമായി ചര്‍ച്ച ചെയ്തശേഷം ആദ്യം തിരക്കഥ പൂര്‍ത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാംഭാഗമാണ്. അത് ലോഹിക്ക് ആദരാഞ്ജലിയായിക്കൂടി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്. ഞങ്ങളുടെ കഥയില്‍ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു.കഥ കേട്ടപ്പോള്‍ വേണുച്ചേട്ടനും വലിയ ത്രില്ലിലായിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം.’
Post Your Comments