തിരക്കഥകൃത്തായി കരിയർ ആരംഭിച്ച് 2006 ൽ പുറത്ത് വന്ന സ്മർട്ട് സിറ്റി എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ബി ഉണ്ണികൃഷ്ണൻ. പിന്നീട് മാസ് ക്ലാസ് ചിത്രങ്ങൾ ഒരുക്കി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ട് .
ആറാട്ടിന് മുൻപ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കിലാണ്. ദിലീപ് വക്കീൽ വേഷത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇതിന് ശേഷം മറ്റൊരു ദിലീപ് ചിത്രം ആലോചിച്ചിരുന്നു. ഇപ്പോഴിത ആ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബി ഉണ്ണികൃഷ്ണൻ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ.
സംവിധായകന്റെ വാക്കുകൾ :
ദിലീപിനെ വെച്ച് ഒരു സിനിമ ആലോചിച്ചിരുന്നു. എന്നാൽ ഇനി കേസ് തീർന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂ. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമ കഴിഞ്ഞ സമയത്ത് അത്തരമൊരു ആലോചന വന്നിരുന്നു. അന്ന് ഞാൻ കേസ് തീർന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസിൽ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങൾ ഒത്തുവരുകയാണെങ്കിൽ സിനിമ ചെയ്യാം. അതിന് ഒരു വിഷയം വേണം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ വന്നാൽ മാത്രമല്ലേ ചെയ്യാൻ സാധിക്കൂ
Post Your Comments