GeneralLatest NewsMollywoodNEWS

കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്: കാരണങ്ങൾ ചൂണ്ടികാണിച്ച് കൃഷ്ണകുമാര്‍

80തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച താരം തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും വിമര്ശിക്കപ്പെട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സന്നദ്ധസംഘടനകളായ മോഹന്‍ജി ഫൌണ്ടേഷന്‍ന്റെയും, ആക്‌ട് ഫൌണ്ടേഷന്‍ന്റെയും, അമ്മു കെയറിന്റെയും സ്ഥാപകനായ മോഹന്‍ജിക്ക് ഒപ്പം മുംബൈയിൽ ഒത്തുകൂടിയ സന്ദർഭത്തെ കുറിച്ചു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനു ഒരാള്‍ നല്‍കിയ കമന്റും അതിന് കൃഷ്ണ്കുമാര്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന് എന്നായിരുന്നു യദു കൃഷ്ണ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും എത്തിയ കമന്റ്. ഇതിന് കൃഷ്ണകുമാര്‍ നല്‍കിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

read also: ‘നീ ഒരു പെണ്ണ് അല്ല, ഒരു ഒന്നൊന്നര പെണ്ണാണ്, എനിക്ക് നിന്നോട് കനത്ത പ്രണയമാണ്’: സ്വപ്നാ സുരേഷിനോട് പ്രവീണ്‍ ഇറവങ്കര

‘ 1. ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക. 2. 80തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വര്‍ഷങ്ങള്‍ക്കു മുന്‍പ് അനിയന്‍ പറഞ്ഞ പോലത്തെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ചങ്കുറപ്പോടെ എല്ലാം നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങള്‍. 3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’- എന്നായിരുന്നു താരത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button