InterviewsLatest NewsNEWS

ഞങ്ങള്‍ക്കൊരു കുടുംബമായി കാണാന്‍ ആരാധകർ ആഗ്രഹിയ്ക്കുന്നു, അതൊരു മോശം കാര്യമല്ല: ബിപാഷ ബസു

താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹങ്ങളോ ഇല്ലാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത മുന്‍ നിര നായികമാരില്‍ ഒരാളാണ് ബിപാഷ ബസു. തെലുങ്ക്, തമിഴ്, ബാംഗാളി ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച ബിപാഷ 2001 ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്.

2016 ലായിരുന്നു ബിപാഷയുടെയും കരണ്‍ സിംഗ് ഗ്രോവറിന്റെയും വിവാഹം. വിവാഹത്തിന് പിന്നാലെ കരണും ബിപാഷയും നിരന്തരം കേള്‍ക്കുന്ന ചോദ്യം കുട്ടികളെക്കുറിച്ചുള്ളതാണ്. ഇപ്പോഴിതാ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ബിപാഷ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

ബിപാഷയുടെ വാക്കുകൾ :

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ താനും കരണും ഗൗനിക്കാറില്ല. ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ വിശ്വസിക്കാം. ഞങ്ങളതൊന്നും ഗൗനിക്കാറില്ല. ഞാന്‍ ഗര്‍ഭിണി ആണെന്നോ ഞാന്‍ ഗര്‍ഭിണി അല്ലെന്നോ വീണ്ടും ഗര്‍ഭിണി എന്നോ ഗര്‍ഭിണി അല്ലെന്നോ അവര്‍ക്ക് വിശ്വസിക്കാം. കുട്ടികള്‍ ജനിച്ചില്ലെങ്കിലും ഞാന്‍ വീണ്ടും ഗര്‍ഭിണയാകും. വീണ്ടും ഗര്‍ഭിണി അല്ലെന്ന് പറയും.

ആളുകള്‍ ഞങ്ങള്‍ക്ക് ആശംസകള്‍ നേരുകയാണ്. ഞങ്ങള്‍ക്കൊരു കുടുംബമായി കാണാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നു. അതൊരു മോശം കാര്യമല്ല. അതുകൊണ്ട് തന്നെ അതിനെ ഗുരുതരമായൊരു പ്രശ്‌നമായി കാണേണ്ടതില്ല. അവര്‍ ഞങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നത് മോശം കാര്യമല്ല. ആളുകള്‍ എന്ത് പറഞ്ഞാലും അതില്‍ എന്തെങ്കിലും നല്ലത് കണ്ടെത്താനാകണം’

 

 

 

 

shortlink

Related Articles

Post Your Comments


Back to top button