ഏതു നടന്റെ ആരാധകനാണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കിൽ ഉത്തരം പറയാൻ പറ്റില്ലെന്ന് ആസിഫ് അലി. മമ്മൂട്ടിയുടെ നല്ല പടങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന്റെയും മോഹൻലാലിൻറെ നല്ല പടങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന്റെയും ഫാനാകും താൻ എന്നാണ് താരം പറയുന്നത്. എന്നാൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമല്‍ ഹാസന്‍ സാറാണ് എന്നാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിൽ ആസിഫ് പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ആസിഫ് അലി ഏതു നടന്റെ ആരാധകനാണെന്ന് ചോദിച്ചാല്‍ ഈ ചോദ്യത്തിന് ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയില്‍ മറുപടി പറയാന്‍ പറ്റില്ല. നല്ല മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാല്‍ ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ ആണ്. നല്ല മമ്മൂട്ടി സിനിമ കണ്ടാല്‍ ഞാന്‍ മമ്മൂട്ടി ഫാനാകും. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കമല്‍ ഹാസന്‍ സാറാണ്. അദ്ദേഹത്തിന്റെ കട്ട ഫാന്‍ ആണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നി തുടങ്ങിയത്. ചെറുപ്പത്തിലെ അഭിനയിക്കണം എന്നൊക്കെയുള്ള മോഹം ഉള്ളില്‍ ഉണ്ടാകുന്നത് അങ്ങനെയാണ്.
കൊവിഡ് കാലത്ത് എല്ലാവരെയും പോലെ എനിക്കും കടുപ്പമുള്ള ദിവസങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇറങ്ങി കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയിരുന്നു. പക്ഷേ ആ സന്തോഷത്തിന്റെ തുടര്‍ച്ചകളെ കൊവിഡ് കാലം ഇല്ലാതാക്കി. കൊവിഡ് വന്നതിനു ശേഷം നിയന്ത്രണങ്ങള്‍ വന്നു. പിന്നീട് ഒരു ഫ്‌ളാറ്റിൽ വെച്ച് ഷൂട്ട് ചെയ്യുന്ന സിനിമകള്‍ വന്നു. അതിലും പരിമിതികള്‍ ഉണ്ടല്ലോ.
കൊവിഡിന് മുന്‍പ് ഷൂട്ടിങ്ങിനായി പോയാല്‍ മാസത്തില്‍ വല്ലപ്പോഴുമാണ് വീട്ടില്‍ എത്താറുള്ളത്. ലോക്ഡൗണ്‍ കാലത്താണ് അത്രയും ദിവസം വീട്ടില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഷൂട്ടിങ്ങിനു പോവുമ്പോള്‍ വിഷമം ആണ്. കോഴിക്കോട് വന്നപ്പോഴും മക്കളെ വല്ലാതെ മിസ്സ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ അവരെ വിളിച്ചു വരുത്തി കുറച്ചു ദിവസം കൂടെ നിര്‍ത്തും.’
Post Your Comments