ന്യൂഡല്‍ഹി: ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളുമായി എത്തിയ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ സെന്‍സൊഡൈനു തിരിച്ചടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങ നൽകിയതിന്റെ പേരിൽ സെന്‍സൊഡൈന്റെ പരസ്യങ്ങൾക്ക് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ വിലക്ക്.
read also: ശരീരത്തിന്റെയോ നിറത്തിന്റെയോ പേരില്‍ അനാവശ്യം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല: മഞ്ജിമ മോഹന്‍
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള പരസ്യ വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന് നിര്‍ദ്ദേശം നല്‍കി. ഓര്‍ഡര്‍ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾക്ക് നേരെയാണ് നടപടി. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിനു സിസിപിഎ പത്ത് ലക്ഷം രൂപയാണ് പിഴ ചുമത്തി. രണ്ട് സെറ്റ് സ്വര്‍ണാഭരണം, മാഗ്നറ്റിക് നീ സപ്പോര്‍ട്ട്, ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സിസിപിഎയുടെ കേസ്. നാപ്‌ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാന്‍ പാടില്ല
Post Your Comments