InterviewsLatest NewsNEWS

എപ്പോള്‍, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എല്ലാവര്‍ക്കും കൊടുക്കണം: രജിഷ

ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായതിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലെ കഥാപാത്രത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടി മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചൊരു നായികയാണ് രജിഷ .

തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രജിഷ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിൽ. വിവാഹത്തെ കുറിച്ചും തനിക്ക് ഏറ്റവും പേടിയുള്ള കാര്യത്തെ കുറിച്ചുമെല്ലാമാണ് താരം മനസുതുറക്കുന്നത്.

രജിഷയുടെ വാക്കുകൾ :

‘കല്യാണത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങള്‍ കണ്ടുവളരുന്നതാണ്. കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമൂഹമാണ്. എന്റെയടുത്ത് പക്ഷെ ഈ ചോദ്യം അങ്ങനെയാരും ചോദിക്കാറില്ല. ഞാന്‍ അങ്ങനെയൊരു ഇടം കൊടുക്കാത്തതുകൊണ്ടായിരിക്കാം. പക്ഷെ പരിചയമുള്ള ചേച്ചിമാരോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോള്‍, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത്. ആ തെരഞ്ഞെടുപ്പിനുള്ള പ്രാഥമികമായ സ്വാതന്ത്ര്യമെങ്കിലും എല്ലാവര്‍ക്കും കൊടുക്കണം. എത്രയോ പേരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ട്.

പേടിയുള്ള കാര്യങ്ങളുണ്ട്. ട്രെക്കിങ്ങ് എന്നൊക്കെ പറഞ്ഞ് പോവാറുണ്ട്. പക്ഷെ ഉയരം ഭയങ്കര പേടിയാണ്. പേടിയെ മറികടക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ മുഴുവനായിട്ടില്ല എന്നതാണ് സത്യം. ട്രെക്കിങ്ങിന് പോയിട്ടും ആ പേടി കാര്യമായി അങ്ങോട്ട് മാറുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പേടി ലിഫ്റ്റില്‍ കുടുങ്ങിപ്പോവുക എന്നുള്ളതാണ്. നാലഞ്ച് തവണ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എപ്പോള്‍ ലിഫ്റ്റില്‍ കയറിയാലും ഭയങ്കര പേടിയാണ്. കയറുന്നത് മുതല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും, കുടുങ്ങല്ലെ എന്ന്. അതുകൊണ്ട് ഒറ്റക്ക് ലിഫ്റ്റില്‍ കയറാറില്ല. പിന്നെ ഒരു കാര്യത്തോട് പേടിയുണ്ടെന്ന് കരുതി അതിനെ മുഴുവനായിട്ടും ഒഴിവാക്കാന്‍ പറ്റില്ലല്ലോ.’

shortlink

Related Articles

Post Your Comments


Back to top button