InterviewsLatest NewsNEWS

ശരീരത്തിന്റെയോ നിറത്തിന്റെയോ പേരില്‍ അനാവശ്യം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല: മഞ്ജിമ മോഹന്‍

എല്ലാ ദിവസവും സൈബര്‍ ആക്രമണം നേരിടുന്ന വ്യക്തിയാണ് താനെന്നും, ബോഡി ഷെയിമിങ്ങാണ് ഏറ്റവും കൂടുതലായി സമൂഹമാധ്യമത്തില്‍ നിന്നും അനുഭവിക്കുന്നതെന്നും മഞ്ജിമ മോഹന്‍. തടിവെച്ചാലും മെലിഞ്ഞാലും പ്രശ്‌നമാണ്. എന്നാൽ ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് മഞ്ജിമ ദ ക്യുവിനോട് പറയുന്നത്.

മഞ്ജിമയുടെ വാക്കുകൾ :

‘സൈബര്‍ ആക്രമണം എല്ലാ ദിവസവും നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ്ങാണ് അനുഭവിക്കുന്നത്. എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന വിചാരമാണ്. ഞാന്‍ തടിവെച്ചാല്‍, നീ തടി വെച്ചോ എന്ന ചോദിക്കും. കുറച്ച് മെലിഞ്ഞാല്‍ എന്തേലും അസുഖമാണോ എന്നും ചോദിക്കും. ഇതിന് ഒരു അവസാനവും ഇല്ല.

ഒരു സ്‌ക്രീനിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ്. ട്രോളുകള്‍ വലിയ പ്രശ്‌നമില്ല. അത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. ചിലതെല്ലാം നല്ല കോമഡിയായിരിക്കും. അത് വായിക്കാനും കാണാനുമൊക്കെ രസമാണ്. പക്ഷെ ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.’

 

shortlink

Related Articles

Post Your Comments


Back to top button