InterviewsLatest NewsNEWS

വിവാഹം ദൈവത്തില്‍ നിശ്ചയിക്കപ്പെട്ടത് ആണ്, കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹം ആണ് തന്റേതെന്ന് ലാലു അലക്സ്

മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ലാലു അലക്സ് ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് വന്നത്. പിന്നീട് ബ്രോ ഡാഡിയിലെ. കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രമായി മാസ്സ് എൻട്രിയാണ് നടത്തിയത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ലാലു അലക്‌സിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇപ്പോൾ സിനിമയില്‍ നിന്നും വിവാഹം കഴിക്കാത്തതിനെ കുറിച്ചും തനിക്കേറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ചുമൊക്കെ ലാലു അലക്‌സ് തുറന്നു പറയുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

താരത്തിന്റെ വാക്കുകൾ :

‘എന്ത് ചോദ്യമാണ് ടോ ഉവ്വേ. ഏത് മതക്കാരോട് ചോദിച്ചാലും പറയാറില്ലേ വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ദൈവത്തില്‍ നിശ്ചയിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെയാണ് ജീവിത പങ്കാളി വന്നു ചേരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹം ആണ് തന്റേത്. 1987 ലായിരുന്നു വിവാഹം. ഈ നാട് ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഞാന്‍ ബെറ്റിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. നാല് മക്കള്‍ തനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ മൂന്നു പേരെ ഉള്ളൂ. ബെന്‍, സെന്‍, സിയ എന്നാണ് അവരുടെ പേരുകള്‍.

ഒപ്പം അഭിനയിച്ച നടിമാരില്‍ നല്ല കെമിസ്ട്രിയും കംഫര്‍ട്ടും തോന്നിയ അഭിനയത്രി എന്ന് ഒരാളെ എടുത്തു പറയാന്‍ കഴിയില്ല. ഒരുപാട് മികച്ച നടിമാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചി ഒക്കെ വലിയ പിന്തുണയും സ്‌നേഹവും നല്‍കിയവരാണ്. ചേച്ചി അടുത്തുള്ളപ്പോള്‍ നമുക്ക് ഒരു തലവേദന വന്നു എന്ന് വിചാരിക്കുക, ചേച്ചിയുടെ കയ്യില്‍ മരുന്നുണ്ടാകും. അല്ലെങ്കില്‍ കാലിന് വേദനയുണ്ടോ അതിനും വരുന്നുണ്ടാകും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്‍ഫുള്‍ ആയിരുന്നു ചേച്ചി. എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു അതുപോലെ തന്നെയാണ് മീനമ്മ ചേച്ചിയും.

 

shortlink

Related Articles

Post Your Comments


Back to top button