ബോളിവുഡിലെ ശ്രദ്ധേയരായ താരദമ്പതിമാരാണ് നടി ബിപാഷ ബസുവും അവരുടെ ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും. കരണിന്റെ മൂന്നാം വിവാഹമായിരുന്നു. കരണിന്റെ ഭൂതകാലം അറിഞ്ഞതോട് കൂടി ബിപാഷയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ കുറിച്ചും, കരണിനെ കുറിച്ചുള്ള കാര്യങ്ങള്‍ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിനെ പറ്റിയും, എങ്ങനെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നുമൊക്കെ വെളിപ്പെടുത്തുകയാണ് പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ബിപാഷ.
ബിപാഷയുടെ വാക്കുകൾ :
ഒരു ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന് തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യം പറഞ്ഞ് അവരെ കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. എന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ എനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിട്ടുള്ളത് ആയിരുന്നു. അത് അവന്റെ വിവാഹ ജീവിതത്തേക്കാള്‍ വളരെ വലുതാണ്. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് വിശദീകരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. താന്‍ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം. അപ്പോള്‍ അതെങ്ങനെയാണ് എന്നെ അവനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് അച്ഛനോടും അമ്മയോടും ചോദിച്ചത്.
നമ്മുടെ ചില ബന്ധങ്ങള്‍ ഉദ്ദേശിച്ചത് പോലെ നടക്കുന്നില്ലെങ്കില്‍ അത് നിര്‍ഭാഗ്യമാണെന്നേ പറയാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നാളുകള്‍ കഴിഞ്ഞ് നമ്മള് പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴുള്ള ജീവിതത്തില്‍ സന്തോഷത്തിലായിരിക്കും. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കാരണം ഉണ്ടാവും. അത് എല്ലായിപ്പോഴും സത്യമാണ്.
Post Your Comments