GeneralLatest NewsNEWS

പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല അഭിനയം, അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം: അഞ്ജു ജോസഫ്

സ്റ്റാർ സിങ്ങർ ഷോയുടെ നാലാം സീസണിൽ പങ്കെടുത്ത് പ്രേക്ഷകരുടെ മനസിലിടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. തുടർന്ന് 2011ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമ പിന്നണി ഗാന രംഗത്ത് എത്തുന്നത്. നിരവധി ഭക്തി ഗാന ആൽബങ്ങളിലും മറ്റും അഞ്ജു പാടിയിട്ടുണ്ട്. സ്വന്തമായി ആൽബങ്ങൾ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അഞ്ജു അറിയപ്പെടുന്ന ഒരു വ്ലോഗ്ഗർ കൂടി ആണ്. ഇപ്പോൾ ​ഗായിക, അവതാരക, വ്ലോ​ഗർ എന്നിവയ്ക്ക് പുറമെ നടിയായും അറിയപ്പെടാൻ പോകുകയാണ് അഞ്ജു. അഞ്ജു അഭിനയിച്ച ആദ്യ സിനിമ അർച്ചന 31 നോട്ട് ഔട്ട് റിലീസിനെത്തിയിട്ടുണ്ട്. നടിയായതിന്റെ സന്തോഷം പങ്കുവെച്ച് അഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

അഞ്ജുവിന്റെ വാക്കുകൾ :

‘അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷമാണ് ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ ആദ്യം ക്ഷണം ലഭിച്ചത് റോയ് എന്ന ചിത്രത്തിൽ നിന്നാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ തമാശയ്ക്ക് ഓക്കെ പറഞ്ഞതാണ്. പിന്നീടാണ് അർച്ചനയിൽ അവസരം ലഭിച്ചത്. റോയ് സിനിമയുടെ ഭാ​ഗമായപ്പോൾ സിനിമ നല്ല അനുഭവം ആയി തോന്നിയിരുന്നു. അതുകൊണ്ടാണ് അർച്ചനയുടെ ഓഡീഷനും പോയത്.

ആദ്യം അഭിനയിച്ച സിനിമ റോയ് ആണ്. റിലീസിനെത്തിയത് അർച്ചന ആണ്. അഭിനയിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ചമ്മലാണ്. എന്റെ പാട്ടിന്റെ കവർ സോംഗ് വീഡിയോ പോലും കാണാൻ വല്യ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. പക്ഷെ അർച്ചന എല്ലാവർക്കും ഒപ്പം തിയേറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം. അതുകൊണ്ട് ഇനി അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം’.

 

 

shortlink

Related Articles

Post Your Comments


Back to top button