ആണുങ്ങള്‍ക്ക് ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ, താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്: സായി പല്ലവി

ചെന്നൈ: പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സായി പല്ലവി. മികച്ച ഒരു നര്‍ത്തകി കൂടിയായ സായി പല്ലവി തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ തിളങ്ങി. ഇന്റിമേറ്റ് രംഗങ്ങളും വലിയ ഗ്ലാമറസ് രംഗങ്ങളും ചെയ്യില്ല എന്ന് സായിപല്ലവി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെയുള്ള അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. പുരുഷന്മാരേക്കാള്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ’. സായി പല്ലവി പറഞ്ഞു.

ശരീരത്തിന്റെയോ നിറത്തിന്റെയോ പേരില്‍ അനാവശ്യം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല: മഞ്ജിമ മോഹന്‍

‘പ്രണയം തോന്നാത്തവര്‍ ഉണ്ടാവില്ലല്ലോ. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക. എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്.’ സായി പല്ലവി വ്യക്തമാക്കി.

Share
Leave a Comment