കൊച്ചി: തീയേറ്ററുകളില്‍ 100% സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍. ഒരിടവേളയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം എന്ന രീതിയുമായി ഇനിയും മുന്നോട്ട് പോയാല്‍ തീയറ്റര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍ ആകുമെന്നാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത് .
നിലവില്‍ തീയറ്ററുകളില്‍ അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രം കാണികളെ അനുവദിച്ചുകൊണ്ടാണ് പ്രവര്‍ത്തനം. ഇത് നൂറ് ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. നികുതി ഇളവ് അനുവദിക്കണമെന്നും തീയറ്റര്‍ വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തീയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇനിയും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കരുത് എന്നും തീയറ്റര്‍ ഉടമകള്‍ പറഞ്ഞു.
Post Your Comments