InterviewsLatest NewsNEWS

താന്‍ ഇന്നതേ ചെയ്യൂ എന്ന് പറയാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല സുരഭി എന്ന ആക്ടര്‍ നില്‍ക്കുന്നത്: സുരഭി ലക്ഷ്മി

നല്ല പ്രതിഫലം ലഭിക്കും എന്നതു കൊണ്ട് മാത്രം ഇഷ്ടമില്ലാത്ത പല കഥാപാത്രങ്ങളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നടി സുരഭി ലക്ഷ്മി. കഥപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പണം ഒരു മാനദണ്ഡമാണ്. അത് കൊണ്ട് തന്നെ ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കാനാവുന്ന ഒരു അവസ്ഥയിലല്ല താന്‍ എന്നാണ് സുരഭി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

സുരഭിയുടെ വാക്കുകൾ :

കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ രണ്ടു മൂന്ന് മാനദണ്ഡങ്ങളുണ്ട്. ഒരു ആക്ടര്‍ക്ക് പൈസ വേണം. ചിലപ്പോള്‍ നല്ല പൈസ കിട്ടും, പക്ഷേ സിനിമ പൊട്ടയായിരിക്കും. ചില സമയത്ത് നല്ല കഥാപാത്രമായിരിക്കും, പക്ഷേ പ്രതിഫലം വളരെ കുറവായിരിക്കും. ചിലപ്പോള്‍ നല്ല ടീമായിരിക്കും, അപ്പോള്‍ അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഥാപാത്രം സ്വീകരിക്കാറുണ്ട്.

താന്‍ അഭിനയിച്ച പൊട്ട ക്യാരക്ടറുകളുണ്ട്. പക്ഷേ, നമ്മള്‍ വെറുതേ കണ്ണുംപൂട്ടി പറയുന്ന പ്രതിഫലം ‘ഓക്കെ’ എന്ന് പറയുന്ന സിനിമകളായിരിക്കും. അപ്പോള്‍ നമുക്കത് ചെയ്യേണ്ടി വരും. അതല്ലാതെ താന്‍ ഇന്നതേ ചെയ്യൂ എന്ന് പറയാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല സുരഭി എന്ന ആക്ടര്‍ നില്‍ക്കുന്നത്.

ഒരിക്കലും സെറ്റില്‍ ചെന്ന ശേഷം തനിക്കിത് ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞിട്ടില്ല. നമുക്കിഷ്ടപ്പെടാത്ത പല കാര്യങ്ങളുമുണ്ടാകും. ചിലപ്പോള്‍ സംവിധായകന്‍ എടുക്കുന്ന രീതി നമുക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല. അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍, അഭിനേതാക്കള്‍ സംവിധായകന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. അതിനാല്‍ വ്യക്തിപരമായ അഭിപ്രായങ്ങളോ ആശയങ്ങളോ പറഞ്ഞ് നിര്‍ബന്ധം പിടിക്കാറില്ല.

എങ്ങനെ വേണമെന്ന് ചോദിക്കും. ചില സജഷന്‍സ് പറയും. അത് വേണ്ട എന്നാണെങ്കില്‍ അംഗീകരിക്കും. കട്ട് കോപ്പി പേസ്റ്റ് എന്നാണ് പറയുന്നതെങ്കില്‍ അതു പോലെ അഭിനയിച്ചു കൊടുക്കും. സ്വാതന്ത്ര്യം തരുന്ന സ്ഥലമാണെങ്കില്‍ നമ്മുടേതായ കോണ്‍ട്രിബ്യൂഷന്‍ കൊടുക്കാന്‍ പരമാവധി ശ്രമിക്കും.

shortlink

Related Articles

Post Your Comments


Back to top button