മലയാളത്തിന്‍റെ ഹിറ്റ് സംവിധായകൻ ഷാജി കൈലാസിന്‍റേയും നടിയും അവതാരകയുമായ ആനിയുടേയും കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയും മൂന്ന് മക്കളും ചിത്രങ്ങളിൽ ഇവരോടൊപ്പമുണ്ട്. മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരാണ് ചിത്രങ്ങളിൽ ഒപ്പമുള്ളത്. ജഗനാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ആനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാചകത്തിലാണ് . പാചകം മുന്‍നിര്‍ത്തി ടെലിവിഷന്‍ പരിപാടിയും ആനി അവതരിപ്പിക്കുന്നത് കൂടാതെ റിങ്‌സ് ബൈ ആനി റസ്റ്റോറന്റ് എന്ന പേരില്‍ തിരുവനന്തപുരത്ത് റസ്റ്റോറന്റും ആരംഭിച്ചിരുന്നു. ഏറ്റവും പുതിയതായി കൊച്ചിയിലും റിങ്ങ്‌സ് ബൈ ആനി തുടങ്ങിയിരിക്കുകയാണ് താരകുടുംബം. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് താരങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ആനിയുടെ വാക്കുകൾ :
‘മൂത്ത മോന്‍ കൂടി വന്നാലേ ഫാമിലി ഫുള്‍ ആവുകയുള്ളൂ. അവനാണ് തിരുവനന്തപുരത്തെ ഹോട്ടലിലെ കാര്യങ്ങള്‍ നോക്കുന്നത്. 2 ദിവസം കഴിഞ്ഞാല്‍ അവനും ഇങ്ങോട്ട് വരും. എനിക്ക് എല്ലാവരുടേയും സപ്പോര്‍ട്ട് വേണം. എനിക്കേറെ പ്രിയപ്പെട്ട കാര്യമാണ് പാചകം. എന്റെ ഏറ്റവും വലിയ ബലം എന്ന് പറയുന്നത് ഏട്ടനും മക്കളും തന്നെയാണ്. അവരെനിക്ക് ഫുള്‍ സപ്പോര്‍ട്ടാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തില്‍ നിന്നും കിട്ടുന്ന പിന്തുണ വളരെ വലുതാണ്. അമ്മ അത് ചെയ്തോളൂ, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കാമെന്ന് മക്കള്‍ പറയുമ്പോള്‍ ഒരമ്മയ്ക്ക് കിട്ടുന്നൊരു കോണ്‍ഫിഡന്‍സുണ്ട്. അതാണ് എന്നെ പുതിയ സംരംഭത്തിലേക്ക് നയിച്ചത്.
തനിക്ക് മക്കളെ പോലെ തന്നെ ഏറെ ഇഷ്ടമുള്ള കാര്യം പാചകമാണ്. എല്ലാ മക്കളേയും നമുക്കൊരു പോലെ ഇഷ്ടമല്ലേ, ഞാനുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്കിഷ്ടമാണ്. ഞായറാഴ്ച സ്പെഷ്യല്‍ വിഭവമുണ്ടാക്കി നല്‍കാനാണ് പ്ലാനിട്ടിട്ടുള്ളത്. അതാണ് സിഗ്‌നേച്ചര്‍ ഡിഷ്. പുതിയ സംരംഭത്തിലൂടെ ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്.
Leave a Comment