GeneralLatest NewsNEWS

ബുർഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാൽ അത് സ്കൂളിൽ ധരിക്കണമെന്ന് വാശിപിടിക്കരുത്: ഖുശ്ബു

ചെന്നൈ : ബുർഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണെന്നും എന്നാൽ അത് സ്കൂളിൽ ധരിക്കണമെന്ന് വാശിപിടിക്കരുത് എന്നും ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദർ. സ്കൂളുകളിൽ ജാതിയും, മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ താരം കാവി ഇട്ട് മാത്രമേ തങ്ങൾ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് എന്ന് കൂട്ടിച്ചേർത്തു.

താരത്തിന്റെ വാക്കുകൾ :

‘ബുർഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാൽ അത് സ്കൂളിൽ ധരിക്കണമെന്ന് വാശിപിടിക്കരുത്. അത് സ്കൂളിന്റെ വാതിൽപ്പടി വരെ ധരിക്കാം. എന്നാൽ സ്കൂളിനുള്ളിൽ നിങ്ങൾക്ക് ഒരു യൂണിഫോമുണ്ട്, അത് ധരിക്കണം. ഞാനും ഇസ്ലാം സമുദായത്തിൽപ്പെട്ടതാണ്. പക്ഷെ ഹിജാബ് ധരിച്ച് സ്കൂളിൽ പോയിട്ടില്ല . സ്കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്കൂളിനുള്ളിൽ പോകുമ്പോൾ യൂണിഫോം തന്നെയാണ് ഞാൻ ധരിച്ചിരുന്നത്. മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്സും അങ്ങനെ തന്നെയായിരുന്നു. എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നത്

കുട്ടികളിൽ എന്തിനാണ് ഇത്തരത്തിൽ ജാതിയും, മതവും കലർത്തുന്നത്. കാവി ഇട്ട് മാത്രമേ തങ്ങൾ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത്. സ്കൂളിൽ പോകുമ്പോൾ യൂണിഫോം ധരിക്കില്ല, ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ.’

shortlink

Related Articles

Post Your Comments


Back to top button