InterviewsLatest NewsNEWS

വിവാഹത്തിൽ വിശ്വസം ഇല്ല, ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി വിവാഹം കഴിക്കാൻ താൽപര്യമില്ല : ഐശ്വര്യ ലക്ഷ്മി

നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഡോക്ടർ ആയ ഐശ്വര്യ ലക്ഷ്മി സിനിമയിൽ എത്തുന്നത്. എന്നാൽ നടിയുടെ സിനിമ കരിയർ മാറ്റി മറിച്ചത് ആഷിഖ് അബു ചിത്രമായ മായാനദിയാണ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അപർണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മായാനദിയ്ക്ക് ശേഷം നിരവധി മികച്ച കഥാപാത്രങ്ങൾ ഐശ്വര്യ ചെയ്‌തെങ്കിലും പ്രേക്ഷകർക്ക് താരം ഇപ്പോഴും അപ്പുവാണ്.

ഇപ്പോഴിത വിവാഹത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നാണ് ഔട്ട് ലുക്ക് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്. കൂടാതെ സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രമേ വിവാഹത്തിന് തയ്യാറെടുക്കാവുവെന്നും നടി പറയുന്നുണ്ട്.

ഐശ്വര്യയുടെ വാക്കുകൾ :

‘സാമ്പത്തിക ഭഭ്രത ഉണ്ടായിട്ട് മാത്രമ മറ്റെരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ പാടുളളൂ. സാമ്പത്തിക ഭഭ്രത നൽകുന്ന ധൈര്യം വളരെ കൂടുതൽ ആണ്. എല്ലാവാരും അത് അറിഞ്ഞിരിക്കണം. നമ്മുടെ കാര്യം നോക്കാൻ വേണ്ടിയിട്ട് ഒരു ഭർത്താവ് അവരുടെ കാര്യം നോക്കാൻ വേണ്ടിയിട്ട് ഒരു ഭാര്യ… ഇതിനായി വിവാഹം കഴിക്കാരുത്. ലൈഫ് ഷെയർ ചെയ്യാൻ വേണ്ടിയിട്ടുള്ള കംപാനിയൻ ഷിപ്പാകാം വിവാഹമെന്നും.

വിവാഹമെന്ന ഇൻസ്റ്റിറ്റ്യൂഷനിൽ വിശ്വസം ഇല്ലാത്ത ആളാണ് ഞാൻ. ഇനി വിവാഹം ചെയ്യേണ്ടി വരുകയാണെങ്കിൽ അങ്ങനെ ഒരാളെ ജീവിതത്തിൽ കൂട്ടണം എന്ന് തോന്നുന്ന സമയത്ത് കല്യാണം കഴിക്കും. അല്ലാത്ത പക്ഷം ഒരു സർട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫിൽ പങ്കാളിയായി വിളിക്കുന്നതിനോട് തനിക്ക് വിശ്വാസമില്ല. ഇത് ഒരിടത്തും താൻ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ സുഹൃത്തുക്കൾക്ക് ഇക്കാര്യം അറിയാം തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നുള്ളത്. അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലത് പോലെ അറിയാം.

ജോലി എന്ത് തന്നെ ആയാലും തനിക്ക് പ്രശ്നമില്ല എന്നാൽ സാമ്പത്തിക ഭഭ്രതയുണ്ടാവണം. പണ്ട് സിനിമയിൽ നിന്നുള്ള ആൾ വേണ്ടെന്ന് ആയിരുന്നു. സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സിനിമയിൽ ആണെങ്കിൽ എന്റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. കൂടാതെ ഏകദേശം തന്നെപ്പോലെ വൈബുള്ള ഒരാളായിരിക്കണം.

shortlink

Related Articles

Post Your Comments


Back to top button