നടന്‍ നന്ദു പൊതുവാളിന്റെ അച്ഛന്‍ രാമ പൊതുവാള്‍ അന്തരിച്ചു

കൊച്ചി: നടന്‍ നന്ദു പൊതുവാളിന്റെ അച്ഛന്‍ പോണേക്കര ജ്യോതിസ് വീട്ടില്‍ (തേക്കിന്‍കാട്ടില്‍ കിഴക്കേതനില്‍) രാമ പൊതുവാള്‍ അന്തരിച്ചു. 92 വയസായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവര്‍ത്തകനും പൊതുവാള്‍സമാജം മുന്‍ പ്രസിഡന്റും ആയിരുന്നു.

രാജലക്ഷ്മിയാണ് ഭാര്യ. നന്ദു പൊതുവാളിനെ കൂടാതെ ശ്രീകുമാര്‍ പൊതുവാള്‍, ശശികുമാര്‍ പൊതുവാള്‍ (പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റീത്ത, രമ, ജ്യോതി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍.

Share
Leave a Comment