മലയാള ചലച്ചിത്ര നടനും, മിമിക്രി ആര്‍ടിസ്റ്റും, ടെലിവിഷന്‍ അവതാരകനുമാണ് രമേഷ് പിഷാരടി. സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായ താരം 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായി അഭിനയിച്ചു.
ഉണ്ണി ആര്‍ രചിച്ചു മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖര്‍ നായകനായ ചാര്‍ലി. ചിത്രത്തിൽ ഇന്റര്‍വെല്‍ സമയത്തെ ഒരു അതിഥി വേഷം ചെയ്തത് രമേശ് പിഷാരടി ആയിരുന്നു.ഇപ്പോൾ ചാര്‍ലിയിലെ ഗസ്റ്റ് റോളിന്റെ കഥ പറയുകയാണ് രമേഷ് പിഷാരടി ദി ക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
ദുല്‍ഖറിനെ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകര്‍ കൂവാതെ, അവരെ ചിരിപ്പിക്കാന്‍ ഒരാളുടെ സാന്നിധ്യം ആവശ്യമാണ് എന്നും അതുകൊണ്ടാണ് ആ വേഷം ചെയ്യാന്‍ തന്നെ സമീപിച്ചത്. എന്നാല്‍ ആ രംഗം അവര്‍ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയതോടെ, ഇന്റര്‍വെല്‍ സമയത്തു അതിഥി വേഷത്തില്‍ വരുന്നത് മമ്മൂട്ടി ആണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെ ദുല്‍ഖറിനേയും മമ്മൂട്ടിയേയും കൂടി പ്രതീക്ഷിച്ചു ഇരിക്കുന്ന പ്രേക്ഷകരുടെ ഭാരമാണ് തന്റെ ആ ചെറിയ കഥാപാത്രത്തിനു മേല്‍ വന്നത്.
Post Your Comments