
ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നാമനിർദേശ പട്ടികയിൽ ഇടം പിടിച്ച് ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്റി. മലയാളിയായ റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഓസ്‌കാർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ 15 ചിത്രങ്ങളിൽ നിന്ന് നോമിനേഷനിലേക്ക് തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളിൽ ഒന്നാണ് ‘റൈറ്റിങ് വിത്ത് ഫയർ’. ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചർ വിഭാഗത്തിലേക്കാണ് ഈ ഡോക്യുമെന്ററി തെരഞ്ഞെടുത്തത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികൾ ഈ ഡോക്യുമെന്ററിക്ക് കിട്ടിയിട്ടുണ്ട്. 2021 ജനുവരിയിൽ നടന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ഡോക്യുമെന്ററി ആദ്യമായി പ്രദർശിപ്പിച്ചത്.
ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ‘ഖബർ ലഹാരിയ’ എന്ന ഹിന്ദു പത്രത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ‘വാർത്തകളുടെ തിരമാല’ എന്നാണ് ഖബർ ലഹാരിയ എന്നതിന്റെ അർഥം. ഡൽഹിയിൽ നിന്ന് ഏകദേശം 620 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിന്റെയും മധ്യപ്രദേശ് അതിർത്തിയിലുള്ള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രമാണിത്. 2002 ൽ ആരംഭിച്ച പത്രത്തിന് എട്ട് എഡിഷനുകളിലായി 80,000 ത്തിലേറെ വായനക്കാരുണ്ടായിരുന്നു. പിന്നീട് ഈ പത്രം ഡിജിറ്റൽ രൂപത്തിലാക്കുകയായിരുന്നു.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ചൊവ്വാഴ്ച വൈകുന്നേരമാണ് 94-ാമത് ഓസ്‌കാർ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. ട്രേസി എല്ലിസ് റോസും ലെസ്ലി ജോർദാനും ചേർന്നാണ് 23 വിഭാഗങ്ങളിലായി നോമിനേഷൻ പ്രഖ്യാപനം നടത്തിയത്. അതിനിടയിൽ സൂര്യനായകനായ ജയ്ഭീം മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാർ നാമനിർദേശ പരിഗണ പട്ടികയിൽ നിന്ന് പുറത്തായി.
Post Your Comments